
പന്തലാംപാടം മേരിമാത ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം കണ്ണമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ മുരളി ഉദ്ഘാടനം ചെയ്തു
പന്തലാംപാടം മേരിമാത ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർഥി സംഗമവും ആദ്യ ബാച്ചുകാരെ ആദരിക്കലും കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷനും പൂർവ്വ വിദ്യാർഥിയുമായ കെ.ആർ.മുരളി ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർഥി കൂട്ടായ്മ പ്രസിഡന്റ് ജിജോ അറയ്ക്കൽ അധ്യക്ഷനായി. ജോബി ചുവന്നമണ്ണ് മുഖ്യാതിഥിയായി.
പ്രധാനാധ്യാപകൻ ജോജി ഡേവിഡ്, മാനേജർ ഫാ.ജോബി കാച്ചപ്പിള്ളി, ഗ്രാമ പഞ്ചായത്ത് അംഗം കെ.ശേഖരൻ, പിടിഎ വൈസ് പ്രസിഡന്റ് ആർ.വേലായുധൻ, എംപിടിഎ പ്രസിഡന്റ് പി.ജിജിത, ഫാ.ജോജി വടക്കേക്കര, ഫാ. ക്രിസ്റ്റോ കാരക്കാട്, ഷാജൻ മാത്യു, ജെയ്മോൻ മറ്റത്തിൽ, പൂർവ്വ വിദ്യാർഥികൂട്ടായ്മ സെക്രട്ടറി ഷിബു ജോൺ എന്നിവർ പ്രസംഗിച്ചു. സ്നേഹവിരുന്നും നടന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/FqGhRZHxv32A920Ib3gI04

