Share this News
ഓട്ടോ തൊഴിലാളികൾക്ക് കൈതാങ്ങായി വടക്കൻഞ്ചേരിയിലെ തൃശ്ശൂർ തങ്കം ജ്വല്ലറി
വടക്കഞ്ചേരി, കണ്ണമ്പ്ര, കിഴക്കഞ്ചേരി, വണ്ടാഴി, പുതുക്കോട് എന്നീ പഞ്ചായത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഓട്ടോ തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
വടക്കഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ഭക്ഷ്യ കിറ്റ് വിതരണം CPI(M) വടക്കഞ്ചേരി ഏരിയ സെക്രട്ടറി കെ.ബാലൻ ഉദ്ഘാടനം ചെയ്ത പരിപാടി മുൻ പഞ്ചായത്ത് പ്രസിഡൻറും ഏരിയ കമ്മിറ്റി അംഗവുമായ ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.
ഓട്ടോ ടാക്സി ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ വടക്കഞ്ചേരി ഡിവിഷൻ സെക്രട്ടറി കെ.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. വടക്കൻഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സുരേഷ്, വണ്ടാഴി പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ്, ബ്രാഞ്ച് സെക്രട്ടറി ടി ചെന്താമരാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ഭാഗത്തേക്കുള്ള കിറ്റുകൾ കൈമാറി
Share this News