വില്പനക്കായി കാറിൽ എത്തിച്ച 45.9 ഗ്രാം MDMA യുമായി എറണാകുളം , തൃശ്ശൂർ സ്വദേശികളായ 5 യുവാക്കൾ ആലത്തൂർ പോലീസിൻ്റെ പിടിയിൽ.

Share this News

വില്പനക്കായി കാറിൽ എത്തിച്ച 45.9 ഗ്രാം MDMA യുമായി എറണാകുളം , തൃശ്ശൂർ സ്വദേശികളായ 5 യുവാക്കൾ ആലത്തൂർ പോലീസിൻ്റെ പിടിയിൽ.

ആലത്തൂർ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ ആലത്തൂർ എരിമയൂർ തോട്ടുപാലത്ത് വെച്ച് 45.9 ഗ്രാം MDMA യുമായി 1. അജയ് വയസ്സ് 23, S/O ഡെന്നി, പടയട്ടി വീട്, ചെങ്കൽ, കാലടി .പി.ഒ, എറണാകുളം 2.അഭിമന്യു വയസ്സ് 22, S/O വിജയദാസ്, ഇടപ്പറമ്പിൽ വീട് , മാടക്കത്തറ. പി.ഒ,
3.എബിൻ വയസ്സ് 22, S/O ജോയ്.കെ.പി, കിഴക്കനേടത്ത് വീട്, കാലടി, എറണാകുളം
4.ആൽബിൻ വയസ്സ് 22, S/O മാർട്ടിൻ, കൂനത്താൻ വിട്, ചെങ്കൽ , കാലടി .പി .ഒ, എറണാകുളം 5.റിസ്വാൻ വയസ്സ് 21, S/O അബദുൾ റഷീദ് , കൊട്ടുക്കൽ വീട്, പാടൂർ , തൃശ്ശൂർ എന്നിവരാണ്’ പിടിയിലായത്. പിടിയിലായ അഭിമന്യുവിന് മുൻപും ലഹരി കേസ് ഉണ്ട്. ലഹരി കടത്താൻ ഉപയോഗിച്ച സ്വിഫ്റ്റ് കാർ പോലീസ് പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്ന് എത്തിച്ച ലഹരിമരുന്ന് വില്പനക്കായി ആലത്തൂരിൽ എത്തിച്ചപ്പോഴാണ് പോലീസ് പിടിയിലായത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതികൾ ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസങ്ങളിലും മാരക മയക്കുമരുന്ന് MDMA യുമായി പാലക്കാട് ജില്ലയിൽ പട്ടാമ്പി ,ഒറ്റപ്പാലം , ആലത്തൂർ, വടക്കഞ്ചേരി , പുതുശ്ശേരി ,മങ്കര, പാലക്കാട് ടൗൺ എന്നിവിടങ്ങളിലും യുവാക്കൾ പിടിയിലായതിനെത്തുടർന്ന് പോലീസ് ജില്ലയിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം ആലത്തൂർ ഡി.വൈ.എസ്.പി .അശോകൻ , നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ അനീഷ്.എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീഷ് കുമാർ, സാദിഖലി എന്നിവരുടെ നേതൃത്വത്തിലുള്ള ആലത്തൂർ പോലീസും സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2q


Share this News
error: Content is protected !!