
2.5കിലോഗ്രാം കഞ്ചാവുമായി മലപ്പുറം സ്വദേശി പാലക്കാട് പിടിയിൽ.

പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പാലക്കാട് ഹേമാംബിക നഗർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 2.5 കിലോഗ്രാം കഞ്ചാവുമായി അനസ് .എ, വയസ്സ് 29 S/O അബ്ദുൾ അസീസ് ,ആനപ്പുറം, കടലുണ്ടി നഗരം, വള്ളിക്കുന്ന്, മലപ്പുറം ജില്ല എന്നയാൾ പിടിയിൽ. ഒറീസ്സയിൽ നിന്നാണ് കഞ്ചാവെത്തിച്ചതെന്നും, മലപ്പുറത്ത് ചില്ലറ വില്പനക്കാണെന്നും പ്രതി പറഞ്ഞു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എ.എസ്.പി. ഷാഹുൽ ഹമീദ് IPS, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ, എന്നിവരുടെ നേതൃത്വത്തിൽ , സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സബ്ബ് ഇൻസ്‌പെക്ടർ റനീഷ്, എ.എസ്.ഐ. ഷെറീഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുജയ് ബാബു ,രാജേഷ് ഖന്ന, ബിജു , രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഹേമാംബിക നഗർ പോലീസും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവും പ്രതിയേയും പിടികൂടിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2q

