നാണമില്ലായ്മ അലങ്കാരമാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സുരേഷ് വേലായുധൻ

Share this News

നാണമില്ലായ്മ അലങ്കാരമാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സുരേഷ് വേലായുധൻ

കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും നാറുന്ന നിരവധിയായ വസ്തുതകൾ പുറത്തു വന്നിട്ടും നാണമില്ലായ്മ അലങ്കാരമാക്കിയ സർക്കാരാണ് കേരളം ഭരിയ്ക്കുന്നതെന്നും പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അതിശക്തമായ സമരം യുഡിഎഫ് നേതൃത്വത്തിൽ ഉയർന്നുവരുമെന്നും കേരള ഡെമോക്രാറ്റിൿ പാർടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് വേലായുധൻ.

സമസ്ത മേഖലകളിലും പരാജയപ്പെട്ട ഒരു സർക്കാർ. വിലക്കയറ്റവും നികുതിവർദ്ധനയും കൊണ്ട് ജനങ്ങളെയും ഏറ്റെടുത്ത നെല്ലിന്റെയുൾപ്പെടെ കാർഷിക വിഭവങ്ങളുടെ വില കൊടുക്കാതെ കർഷകരെയും വഞ്ചിച്ച സർക്കാരാണിത്.
പിണറായി വിജയന് അധികാരത്തിൽ തുടരാൻ ഒരവകാശവുമില്ലെന്നും
യുഡിഎഫ് തരൂർ നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ചെയർമാൻ പി.മനോജ് കുമാർ അദ്ധ്യക്ഷനായിരുന്നു.
ഡിസിസി സെക്രട്ടറിമാരായ അഡ്വ.ശശിധരൻ തോലന്നൂർ, സരസ്വതി രാമചന്ദ്രൻ, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുൾ റസാഖ്, കെഡിപി ജില്ലാ പ്രസിഡന്റ് വേണു കോങ്ങോട്ട്, ആർ എസ് പി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കോതപുരം വാസു, ബ്ലോക് പ്രസിഡന്റുമാരായ പി.ബാലൻ, അഡ്വ.എം.ദിലീപ്, യുഡിഎഫ് നേതാക്കളായ സി.മാധവൻ കുട്ടി, വി.അയ്യപ്പൻ,
കെ.എസ്. മുഹമ്മദ് ഇസ്മയിൽ,
കെ.അജിത് കുമാർ, ആർ.ഹരിദാസ്, കെ.ഉദയകുമാർ, എസ്.ഇല്യാസ്, ആദംകുട്ടി
എന്നിവർ പ്രസംഗിച്ചു.

ഒക്ടോബർ 5 നകം മണ്ഡലം കൺവെൻഷനുകൾ ചേരാനും പത്തിനും പതിനഞ്ചിനും ഇടയിൽ മണ്ഡലം തലത്തിൽ പദയാത്ര നടത്താനും ഒക്ടോബർ 18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരം വിജയിപ്പിയ്ക്കാനും യോഗം തീരുമാനിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!