ഗുജറാത്തിൽ ബോട്ട് തലകീഴായി മറിഞ്ഞ് അപകടം; ആറ് സ്കൂൾ വിദ്യാർഥികൾ മരിച്ചു നിരവധിപേരെ കാണാതായി

Share this News


ഗുജറാത്തിലെ വഡോദരയിൽ ബോട്ടപകടത്തിൽ ആറ് വിദ്യാർഥികൾ മരിച്ചു. വഡോദരയിലെ ഹർണി തടാകത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 27 വിദ്യാർഥികളും 4 അധ്യാപകരുമാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് അപകടത്തിൽപെട്ടത്. സ്കൂളിൽ നിന്നുള്ള വിനോദയാത്രയായിരുന്നുവെന്നാണ് വിവരം. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!