Share this News
പാലക്കാട് മുണ്ടൂർ ജങ്‌ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. ഈറോഡ് സ്വദേശി മുത്തുകൃഷ്ണന്റെ കാറാണ് കത്തിനശിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.മുത്തുകൃഷ്ണൻ മുണ്ടൂർ കൂട്ടുപാതയിലെ തടിമില്ലിലേക്ക് വ്യാപാരാവശ്യത്തിനായി വന്നതായിരുന്നു. ഓടുന്നതിനിടെ കാറിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നതുകണ്ട് ജങ്‌ഷനിലെ പാർക്കിങ് ഏരിയയിലേക്ക് ഒതുക്കിനിർത്തി ഇറങ്ങിയതും തീ ആളിക്കത്തുകയാണുണ്ടായത്.
സമീപത്തെ വീട്ടുകാരും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് വെള്ളമൊഴിച്ച് തീയണച്ചു. കാറിന്റെ എൻജിൻ ഭാഗം പൂർണമായും കത്തി.തീ പടരുന്നതിനുമുമ്പ് അണച്ചതിനാൽ കാറിന്റെ ഉൾഭാഗം കത്തിനശിച്ചിട്ടില്ല.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
Share this News