
യൂത്ത് കോൺഗ്രസിന്റെ 64 മത് സ്ഥാപകദിനം യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. വിലങ്ങന്നൂർ സെന്ററിൽ നടന്ന മണ്ഡലം തല പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ് പതാക ഉയർത്തി.
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് മണ്ഡലം തല ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ രൂപീകരണവും നടത്തി.മണ്ഡലത്തിന് കീഴിൽ വരുന്ന വിവിധ യൂണിറ്റുകളിൽ മണ്ഡലം ഭാരവാഹികൾ പതാക ഉയർത്തി.യൂത്ത് കോൺഗ്രസ് നേതാക്കളായ ഷൈജു കുര്യൻ,പ്രവീൺ രാജു, ജിസൻ സണ്ണി, ശ്രീജു സി എസ്, ബ്ലെസ്സൻ വർഗീസ്, ആൽബിൻ ആന്റോ,ആൽവിൻ എഡിസൺ, ജിതിൻ മൈക്കിൾ,നിബിൻ ദേവരാജ്,അർജുൻ ലാൽ, ജോസ് ഹ്യുബർട്, ലിജോ ജോർജ്, സെബിൻ, സജി, വീബിൻ വടക്കൻ,ജിസ്മോൻ ഊഴത്തുക്കാരൻ,ഷിനോജ്,ലിജ ബിനു, ആര്യ ശരത്ത്,ലിബിൻ പീച്ചി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കോൺഗ്രസ് നേതാക്കളായ ബാബു തോമസ്, സുശീല രാജൻ,ശകുന്തള ഉണ്ണികൃഷ്ണൻ, സജി താന്നിക്കൽ,ബിനു കെ വി, ജയ്മോൻ ഫിലിപ്പ്, തങ്കായി കുര്യൻ,വിൻസെന്റ് പയ്യപ്പിള്ളി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

