Share this News

വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ സ്മാർട്ട് പോലീസ്റ്റേഷനായി ഉയർത്തും: പി. പി സുമോദ് എം എൽ എ
വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ സ്മാർട്ട് പോലീസ് സ്റ്റേഷനായി ഉയർത്തുന്നതിന് വേണ്ടി തരൂർ എം എൽ എ പി .പി സുമോദ് മുഖ്യമന്ത്രിക്ക് സിഎംഒ പോർട്ടൽ മുഖാന്തിരം അപേക്ഷ
സമർപ്പിച്ചിരുന്നു അപേക്ഷയുടെ അടിസ്ഥാനത്തിൽ 2025 -26 വർഷത്തെ സംസ്ഥാന പദ്ധതിയിൽ 40 ലക്ഷം രൂപ ഉൾപ്പെടുത്തി പോലീസ് സ്റ്റേഷൻ നവീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി എംഎൽഎയെ അറിയിച്ചു .ഇത് സംബന്ധിച്ച പ്രപോസൽ പാലക്കാട് ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ചിട്ടുണ്ട്. സ്മാർട്ട് പോലീസ് സ്റ്റേഷൻ പദ്ധതിയിലൂടെ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നത് സ്റ്റേഷന്റെ തുടർ പ്രവർത്തനങ്ങൾക്ക് ഗുണകരമാകും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr

Share this News