ചിറ്റിലഞ്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ചു

Share this News

ചിറ്റിലഞ്ചേരി നീലിച്ചിറ വളവിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് . തൃശ്ശൂരിൽ നിന്നും പോകുന്ന ബസും പൊള്ളാച്ചിയിൽ നിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത് . മംഗലംപാലം – ഗോവിന്ദാപുരം സംസ്ഥാന പാതയാണിത്. 12 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അപകടത്തിൽ ഡ്രൈവറുടെ കാലിന് ഗുരുതര പരിക്ക് പറ്റി. ഗുരുതര പരുക്ക് പറ്റിയ ഡ്രൈവറെ എലൈറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഫയർ ഫോഴ്സ് എത്തിയാണ് ലോറിയുടെ ക്യാമ്പിനിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്.ഫയർഫോഴ്സിൻ്റെ കഠിന പരിശ്രമത്തിനൊടുവിലാണ് ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാൻ കഴിഞ്ഞത്. ഡ്രൈവറുടെ ഇരുകാലുകൾക്കും ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്.   3.30 യോടെയാണ് അപകടം നടന്നത്. ഏകദേശം 6 മണിയോട് കൂടിയാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!