

വടക്കഞ്ചേരി ;കഴിഞ്ഞ ഏതാനം ദിവസങ്ങളായി കിഴക്കഞ്ചേരിയുടെ ഗ്രാമപ്രദേശങ്ങളിൽ നടക്കുന്ന മോഷണം, പിടിച്ചുപറി, നാടൻ ബോംബ് ആക്രമണം എന്നിങ്ങനെയുള്ള സംഭവങ്ങളിൽ ജനങ്ങൾ ഭീതിയിലാണ്.
എരുക്കുചിറയിലും
കോരൻചിറയിലും പരിസരങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്.
കുറച്ചു നാളുകളായി ഈ ഭാഗത്ത് താമസിക്കുന്നവരുടെ ഉറക്കം കെടുത്തുന്ന സംഭവ പരമ്പരകളാണ് നടക്കുന്നത്.
റബ്ബർ ഷീറ്റു മോഷണം, ഭവനഭേദനം, മാലപൊട്ടിക്കൽ എന്നുവേണ്ട കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്തുള്ളവർ പരിഭ്രാന്തരാണ്.കഴിഞ്ഞ വ്യാഴാഴ്ച അടുക്കളകുളമ്പിൽ വീട്ടമ്മയുടെ മാലപൊട്ടിച്ചു, ശനിയാഴ്ച കോരൻഞ്ചിറ നാണിയുടെ മാലപൊട്ടിക്കാനുള്ള ശ്രമം ഉണ്ടായി. ഞായറാഴ്ച രാത്രി എരുക്കിൻചിറ കുറ്റിയട റെനിയുടെ വീട്ടിലുള്ളവർ പള്ളിയിൽ പോയ നേരം ആരുമില്ലാത്ത സമയത്തു പൂട്ടിവെച്ചിരുന്ന വീടിന്റെ താക്കോൽ എടുത്തു വീടുതുറന്നുള്ള മോഷണ ശ്രമം.അലമാര തുറന്നു വസ്ത്രങ്ങൾ വലിച്ചു വാരി പുറത്തിട്ടു.
രാത്രിയിലാണ് സ്ഫോടനം നടന്നത്.
കോട്ടേക്കുളം – വടക്കഞ്ചേരി റോഡ് ഉന്നത നിലവാരത്തിൽ ആയതിനാൽ പകൽ സമയത്തു പോലും കള്ളന്മാർക്ക് മിനിറ്റുകൾക്കുള്ളിൽ ആർക്കും പിടികൊടുക്കാതെ ബൈക്കിൽ രക്ഷപെട്ടു പോകാനും കഴിയുന്നു.
ഗ്രാമപ്രദേശങ്ങളിൽ സി സി ടി വി സാന്നിധ്യം അപൂർവമായതും സാമൂഹ്യ വിരുദ്ധർ ഗ്രാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടയാക്കുന്നുണ്ട്.
.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol
