കണ്ണിൽ ചോരയില്ലാത്ത ക്രൂരതമേനോൻ തരിശ് പാൽ സൊസൈറ്റിയുടെ മുന്നിൽ നായ്ക്കുട്ടികളെ ഉപേക്ഷിച്ചു

Share this News

വടക്കഞ്ചേരി കിഴക്കഞ്ചേരി കോരൻചിറ മേനോൻ തരിശ് പാൽ സൊസൈറ്റിയുടെ മുന്നിൽ പറക്കമുറ്റാത്ത നായ്ക്കുട്ടികളെ ഉപേക്ഷിച്ചു ഉടമ മുങ്ങി.

രാവിലെ മേനോൻ തരിശ് പാൽ സൊസൈറ്റിയിൽ പാൽ അളക്കാനെത്തിയ ക്ഷീര കർഷകരാണ് ഈ ദയനീയ കാഴ്ച്ച കണ്ടത്. നാല് നായ് കുട്ടികളെയാണ് കൊരഞ്ചിറ ക്ഷീര സംഘത്തിന് മുന്നിൽ ഉപേക്ഷിച്ചത്.

രാവിലെ പാൽ അളക്കാൻ വന്ന ക്ഷീരകർഷകർ ഇവയെക്കണ്ട് മനസലിവ് തോന്നി അവർ കൊണ്ടുവന്ന പാലിൽ നിന്നും അവയുടെ വിശപ്പകറ്റാനായി പാൽ നൽകി ജീവൻ നിലനിർത്തി. നായ് കുട്ടികളെ ക്ഷീര സംഘത്തിന് മുന്നിൽ തള്ളിയ ഉടമയെ സംബന്ധിച്ച് ചില സൂചനകൾ ലഭിച്ചിട്ടുള്ളതായി സെക്രട്ടറി പറഞ്ഞു. ഉടമ തന്നെ ഇവയെ കൊണ്ടുപോകാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കാൻ നാട്ടുകാർ തയ്യാറെടുക്കുകയാണ്. ഇവയെ ഉപേക്ഷിച്ച സ്ഥലത്ത് നിന്നും ഉടമ കൊണ്ടുപോയിട്ടില്ലെങ്കിൽ ഇന്ന് ഉത്തരവാദിത്തപ്പെട്ടവരുടെ പക്കൽ പരാതി കൊടുക്കുമെന്ന് സംഘം സെക്രട്ടറി അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News
error: Content is protected !!