പ്രദേശവാസികളുടെ സൗജന്യ യാത്ര ; MP  K രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പന്നിയങ്കരയിലെ സമരത്തിന് അന്തിമ തീരുമാനം

Share this News



പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുവാനുള്ള കരാർ കമ്പനിയുടെ തീരുമാനത്തിനെതിരെ നടന്ന രാഷ്ട്രീയ സർവ്വകക്ഷി യോഗത്തിൽ പാലക്കാട് അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ടോൾ പ്ലാസയിൽ നിന്നുള്ള സമീപത്തെ വിവിധ പഞ്ചായത്തുകളിലെ 12 പ്രാദേശിക പോയിന്റുകൾ (പന്നിയങ്കര- കണ്ണമ്പ്ര കാരപൊറ്റ തച്ചനടി , പന്നിയങ്കര കണക്കന്നൂർ , പന്നിയങ്കര കുതിരാൻ തുരങ്കം , പന്നിയങ്കര- മൂലംകോട് കളവപാടം, പന്നിയങ്കര- ചീക്കോട്  , പന്നിയങ്കര ഇളവമ്പാടം മമ്പാട് പാലം പോസ്റ്റ് ഓഫീസ്, പന്നിയങ്കര വണ്ടാഴി ചിറ്റടി വണ്ടാഴി 1വില്ലേജ്, പന്നിയങ്കര -മുടപ്പല്ലൂർ ജംഗ്ഷൻ പന്തപ്പറമ്പ്, പന്നിയങ്കര -വണ്ടാഴി സികെ കുന്ന് , പന്നിയങ്കര -വാൽ കുളമ്പ് കുടുംബാല ക്ഷേത്രം ഹെൽത്ത് സെൻറർ ബസ്റ്റോപ്പ്, പന്നിയങ്കര- മാങ്ങോട് കുരിശുപള്ളി , പന്നിയങ്കര- തെന്നിലാപുരം ) രാഷ്ട്രീയ സർവകക്ഷികളും വ്യാപാരി സംഘടനകളും ജനപ്രതിനിധികളും അംഗീകരിക്കുകയും ആയത് കരാർ കമ്പനിയെ ബോധ്യപ്പെടുത്തി കരാർ കമ്പനി അന്തിമ ചർച്ചയിൽ ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തു
പ്രദേശത്തെ 4 ചക്ര ഓട്ടോ വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും (ഗവർമെൻ്റ് /എയ്ഡഡ് /പ്രൈവറ്റ്) ടോൾ ഒഴിവാക്കുന്നതിനും , ദേശീയപാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനും തത്വത്തിൽ തീരുമാനമെടുത്തു. യോഗത്തിൽ ബഹു. ആലത്തൂർ എംപി ശ്രീ കെ രാധാകൃഷ്ണൻ, ബഹു ആലത്തൂർ എംഎൽഎ ശ്രീ .കെ ഡി പ്രസേനൻ , തരൂർ എംഎൽഎ ശ്രീ പി .പി സുമോദ്, പാലക്കാട് ജില്ല അഡിഷണൽ മജിസ്ട്രേറ്റ് ശ്രീ. കെ മണികണ്ഠൻ, വടക്കഞ്ചേരി എസ് എച്ച് ഒ ശ്രീ. കെ പി ബെന്നി പഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡൻ്റുമാർ , വിവിധ രാഷ്ട്രീയ സർവകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!