Share this News

തിരുമിറ്റക്കോട് ഇരുമ്പകശ്ശേരിയിൽ ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെ ത്തി. ചെറളാച്ചിക്കുന്ന് ഈങ്ങപ്പുള്ളി വളപ്പിൽ അച്യുതനെ (കുട്ടൻ – 62) ആണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഏഴുമണിയോടെ ചായ കുടിച്ച് വീട്ടുവളപ്പിലേക്കിറങ്ങിയതായിരുന്നു.പിന്നീട് കഴുത്തിലെ ഞരമ്പു മുറിഞ്ഞു രക്തം വാർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാലിശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അച്ഛൻ: രാമൻ(late). അമ്മ:നാരായണി (late). ഭാര്യ: : അനിത. മക്കൾ: അശ്വതി (അധ്യാപിക, ചാത്തനൂർ ഹൈസ്‌കൂൾ), രമ്യ, ഐശ്വര്യ, ആതിര. മരുമ ക്കൾ: ഭാസ്കരൻ, വിജേഷ്, അനൂപ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News