എയർ കണ്ടീഷൻ സർവീസ് ചെയ്യുന്നതിനിടെ ടെറസിൽ നിന്ന് കാൽ വഴുതി വീണ് യുവാവ് മരിച്ചു

Share this News


എയർ കണ്ടീഷൻ സർവീസ് ചെയ്യുന്നതിനിടെ ടെറസിൽ നിന്ന് കാൽ വഴുതി നിലത്ത് വീണ് യുവാവ് മരിച്ചു ആലത്തൂർ കാട്ടുശ്ശേരി കാക്കമൂച്ചിക്കാട്ടിൽ ഹക്കീമിൻ്റെ മകൻ മുഹമ്മദ് അനസ് (18) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരുങ്കുളം കൊല്ലപ്പാറ
വീട്ടിലെ ഒന്നാം നിലയിൽ നിന്ന് വീണാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലത്തൂർ ക്രസൻ്റ് ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച താലൂക്കാശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു ശേഷം ഉച്ചയ്ക്ക് 12 ന് ആലത്തൂർ ജുമാമസ്ജിദിൽ. മാതാവ്: ഹസീന. സഹോദരൻ: ഹസീബ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr
 

Share this News
error: Content is protected !!