
കേരളത്തിൽ നിന്നും പഹൽഗാമിലേക്ക് ബുള്ളറ്റിൽ “Bullets Against Bullets “എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ച് ചലോ LOC എന്ന സംഘത്തിൽ യാത്ര ചെയ്ത പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി സ്വദേശിനി സനിലയെ ഇൻസ്പക്ടർ കെ.പി ബെന്നി ആദരിച്ചു.
ഇന്ത്യയെ ഞെട്ടിച്ച കശ്മീരിലെ ഭീകരാക്രമണം നടന്ന പഹൽഗാമിലേക്ക് 26 പേരടങ്ങുന്ന ബുള്ളറ്റ് സംഘത്തിൽ പങ്കെടുത്ത ധീര വനിത ഐ. ഫോർ ന്യൂസിൻ്റെ അഡ്മിൻ കൂടിയായ സനിലയെ വടക്കഞ്ചേരി ഇൻസ്പെക്ടർ കെ.പി ബെന്നിയും വാർഡ് മെമ്പർ പോപ്പിയും ചാനൽ എഡിറ്റർ ഹിലാൽ മുഹമ്മദും ചേർന്ന് അനുമോദിച്ചു. 18 ദിവസം കൊണ്ടാണ് ബുള്ളറ്റ് യാത്ര പൂർത്തീകരിച്ചത്. പാക്കിസ്ഥാന്റെ തോക്കിലെ ബുള്ളറ്റ് കൊണ്ട് 26 പേരുടെ ജീവനെടുത്തവർക്ക് മറുപടിയായാണ് 26 ബുള്ളറ്റിൽ പഹൽഗാമിലേക്ക് യാത്ര ചെയ്തത്. പാകിസ്ഥാൻ അതിർത്തിയിലെ ലൈൻ ഓഫ് കൺഡ്രോളിലുള്ള കിഷൻഗംഗ നദിയിൽ മരിച്ചുപോയ 26പേർക്ക് വേണ്ടി അന്ത്യഞ്ജലി അർപ്പിച്ചു പ്രാർത്ഥിച്ച ശേഷമാണ് ChaloLOC സംഘം മടങ്ങിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr
