പാലക്കാട് കൃഷി സ്‌ഥലത്ത് തേങ്ങശേഖരിക്കാൻ പോയ കർഷകൻ ഷോക്കേറ്റു മരിച്ചു

Share this News


പാലക്കാട് കൃഷി സ്‌ഥലത്ത്
തേങ്ങശേഖരിക്കാൻ പോയ കർഷകൻ ഷോക്കേറ്റു മരിച്ചു. ഓലശേരി സ്വദേശി മാരിമുത്തുവാണ് (72) പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. വീടിനടുത്തുള്ള കൃഷിസ്‌ഥലത്തിൽ മോട്ടർ സ്‌ഥാപിച്ചിരിക്കുന്ന ഷെഡിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനാണ് പൊട്ടിയത്. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ഇന്നലെ ശക്തമായ കാറ്റുണ്ടായിരുന്നു. ട്രാൻ‌സ്ഫോമർ ഓഫ് ചെയ്‌തശേഷമാണ് മൃതദേഹം മാറ്റിയത്. എല്ലാ ദിവസവും പുലർച്ചെ മാരിമുത്തു കൃഷിസ്‌ഥലത്തേക്ക് വരാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കൃഷിത്തോട്ടത്തിലൂടെയാണ് വൈദ്യുതി ലൈൻ കടന്നു പോകുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇

https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr


Share this News
error: Content is protected !!