മാള,മെറ്റ്സ് കോളേജിൽ “സംരംഭകത്വം: വെല്ലുവിളികളും സാധ്യതകളും” എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടത്തി

Share this News

മാള,മെറ്റ്സ് കോളേജിൽ “സംരംഭകത്വം: വെല്ലുവിളികളും സാധ്യതകളും” എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടത്തി

മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്, ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ “സംരംഭകത്വം: വെല്ലുവിളികളും സാധ്യതകളും” എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. കോളേജിലെ സെമിനാർ ഹാളിൽ നടന്ന സെമിനാർ
ആറാം സെമസ്റ്റർ സി.എസ്.ഇ വിദ്യാർത്ഥിനി അഖിലയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ്ജും എൻഎസ്എസ് പ്രോഗ്രാം ഓഫീസറും ബേസിക് സയൻസ് വിഭാഗം മേധാവിയുമായ പ്രൊഫ. കെ.എൻ. രമേഷ് സ്വാഗത പ്രസംഗം നടത്തി. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ, അഡ്വ. (ഡോ.) ജോർജ് കോലഞ്ചേരി അധ്യക്ഷത വഹിച്ചു.
സംരംഭകത്വ വിദ്യാഭ്യാസം സാങ്കേതിക വിദ്യാഭ്യാസത്തിനൊപ്പം കൈകോർക്കുമ്പോഴാണ് സമഗ്രമായ വികസനം സാധ്യമാകുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യപ്രഭാഷണം നിർവഹിച്ചത് ചാലക്കുടി മുത്തേടൻസ് പൂൾസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും സി.ഇ.ഒയും ലയൺസ് ഇൻറർനാഷണൽ ജില്ലാ കോ-ഓർഡിനേറ്ററുമായ ലയൺ ജോസ് മൂത്തേടനാണ്. സംരംഭകത്വത്തിന്റെ പ്രായോഗിക വശങ്ങൾ, സ്റ്റാർട്ടപ്പ് മേഖലയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ, വിപണി സാധ്യതകൾ, റിസ്ക് മാനേജ്മെന്റ്, നവീകരണ ചിന്താഗതിയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായി പ്രതിപാദിച്ചു. തൊഴിൽ തേടുന്ന മനോഭാവത്തിൽ നിന്ന് തൊഴിൽ സൃഷ്ടിക്കുന്ന മനോഭാവത്തിലേക്ക് വിദ്യാർത്ഥികൾ മാറേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. സാധാരണ ആർട്സ് ബിരുദധാരിയായ അദ്ദേഹം എൻജിനീയറിങ്ങിലും മാനേജ്മെന്റിലും വൈദഗ്ദ്യം ആവശ്യമുള്ള മേഖലയിൽ എത്തിച്ചേർന്നു വിജയകരമായി സംരംഭം നടത്തിയ നാൾ വഴികൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക്, പ്രത്യേകിച്ച് വ്യവസായ സംരംഭകത്വത്തെക്കുറിച്ച് സംശയനിവാരണവും അദ്ദേഹം നടത്തി. അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്ലേസ്മെന്റ് കോഓർഡിനേറ്റർ പ്രൊഫ. (ഡോ.) സുമി മരിയ ബാബു നന്ദി രേഖപ്പെടുത്തി.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ: 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!