Share this News

സംയുക്ത കായിക അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി ആലത്തൂർ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ കായിക അധ്യാപക അല്ലി പി
സംയുക്ത കായിക അധ്യാപക സംഘടനയുടെ സംയുക്ത കായിക അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് ആലത്തൂർ ജിജി എച്ച്എസ്എസിലെ കായിക അധ്യാപിക അല്ലി പി കരസ്ഥമാക്കി. 2026 ഫെബ്രുവരി 12 13 14 തീയതികളിൽ ആലപ്പുഴയിലെ ചേർത്തലയിൽ വച്ച് നടന്ന സംയുക്ത കായിക അധ്യാപക സംഘടനയുടെ സംസ്ഥാന സമ്മേളനത്തിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് രാധാകൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു
2025 26 അധ്യായന വർഷത്തിലെ വിദ്യാലയത്തിൽ കാഴ്ചവച്ച കായിക പുരോഗതിയെ അടിസ്ഥാനമാക്കിയാണ് ഈ അവാർഡ്. വിവിധ കായിക ഇനങ്ങളിൽ വിദ്യാർത്ഥികളെ സംസ്ഥാന, ദേശീയ കായികതാരങ്ങളെ വാർത്തെടുക്കുവാൻ ടീച്ചറുടെ പ്രവർത്തനത്തിൽ കഴിഞ്ഞിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News