കിഴക്കഞ്ചേരിയില്‍ ടേക്ക് എ ബ്രേക്ക്  കേന്ദ്രം ഉദ്ഘാടനം കെ.ഡി. പ്രസേനന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു

Share this News

കിഴക്കഞ്ചേരിയില്‍ ടേക്ക് എ ബ്രേക്ക്  കേന്ദ്രം ഉദ്ഘാടനം കെ.ഡി. പ്രസേനന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു


പൊതുജനങ്ങള്‍ക്ക് മികച്ച വിശ്രമ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കിഴക്കഞ്ചേരിയില്‍  ‘ടേക്ക് എ ബ്രേക്ക്’ കേന്ദ്രം ആരംഭിച്ചു. 2022-23 വര്‍ഷത്തെ എം.എല്‍.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പദ്ധതിയുടെ ഉദ്ഘാടനം കെ.ഡി. പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു.ആധുനിക രീതിയിലുള്ള സൗകര്യങ്ങളാണ് കേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്. പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം യു.അഷറഫ്, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി.എം കലാധരന്‍,വൈസ് പ്രസിഡന്റ്
ലളിത ചന്ദ്രന്‍,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാബു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  എം. തങ്കപ്പന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിത ശിവദാസ്, വാര്‍ഡ് അംഗങ്ങളായ കരുണ രാജേഷ്, മുന്‍ എംഎല്‍എ സി.കെ രാജേന്ദ്രന്‍,സെക്രട്ടറി കെ. വത്സല എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!