വാണിയംപാറയിൽ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ച് കാർ മറിഞ്ഞു

Share this News

വാണിയംപാറയിൽ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ച് കാർ മറിഞ്ഞു

വാണിയംപാറയിൽ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ച് കാർ മറിഞ്ഞ് അപകടം. പാലക്കാട് ഭാഗത്തേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന കാറാണ് മറിഞ്ഞത്.  മറിഞ്ഞതോടെ കാറിന് തീപിടിക്കാനുള്ള സാധ്യത ഉണ്ടായി. സംഭവം കണ്ട പ്രദേശവാസികളും ഓട്ടോ ഡ്രൈവർമാരും ഉടൻ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി. കാറിൽ ഉണ്ടായിരുന്ന നെന്മാറ സ്വദേശിക്ക് ചെറിയ പരിക്കേറ്റു. വാണിയംപാറയിൽ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകളിൽ ഇടിച്ച് നിരന്തരമായി അപകടങ്ങൾ നടക്കുന്നുണ്ട് . ഇങ്ങനെയുള്ള അപകടം മൂലം നിരവധി വാഹനങ്ങൾ നശിക്കുകയും പരിക്കുകൾ ഏൽക്കുകയും ചെയ്യുന്നുണ്ട്. അപകടങ്ങൾ ആവർത്തിക്കാതിരിക്കാനായി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!