ജി എൽ. പി. എസ് മുക്കാട്ടുകര ശതാബ്ദി ആഘോഷ സമാപനം, പുതിയ സ്‌കൂൾ കെട്ടിടം, 101-ാം സ്‌കൂൾ വാർഷികം – അധ്യാപക രക്ഷാകർത്യദിനാഘോഷം യാത്രയയപ്പ് സമ്മേളനം എന്നിവയുടെ ഉദ്ഘാടനം പി. ബാലചന്ദ്രൻ എം. എൽ. എ നിർവഹിച്ചു

Share this News

ജി എൽ. പി. എസ് മുക്കാട്ടുകര ശതാബ്ദി ആഘോഷ സമാപനം, പുതിയ സ്‌കൂൾ കെട്ടിടം, 101-ാം സ്‌കൂൾ വാർഷികം – അധ്യാപക രക്ഷാകർത്യദിനാഘോഷം യാത്രയയപ്പ് സമ്മേളനം എന്നിവയുടെ ഉദ്ഘാടനം പി. ബാലചന്ദ്രൻ എം. എൽ. എ നിർവഹിച്ചു. തൃശൂർ മുൻസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് അധ്യക്ഷത വഹിച്ചു .മേയർ ഡോ . നിജി ജസ്റ്റിൻ മുഖ്യാതിഥിയായി.
സീനിയർ അധ്യാപിക വി സുമതി റിപ്പോർട്ട് അവതരിപ്പിച്ചു. . പ്രധാനാധ്യാപിക പി. വി വനജ സ്വാഗതവും സ്റ്റാഫ് പ്രതിനിധി ഒ. ബി രതീപ് നന്ദിയും പറഞ്ഞു.
പി. ബാലചന്ദ്രൻ എം. എൽ. എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 1.5 കോടി രൂപ ചെലവഴിച്ചാണ് സ്കൂളിലെ പുതിയ ആധുനിക കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
ശാസ്ത്ര മേളയിലെ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ബാലചന്ദ്രൻ എം എൽ എ വിതരണം ചെയ്തു . ചടങ്ങിൽ ഒരുക്കിയ ആദരം 2026 ന്റെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി. എം ബാലകൃഷ്ണൻ, സ്കൂളിലെ പൂർവ അധ്യാപകർ എന്നിവരെ ആദരിച്ചു. സ്മരണികയുടെ പ്രകാശനവും ചടങ്ങിന്റെ ഭാഗമായി നടന്നു.
തൃശൂർ കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ
മേഫി ഡെൽസൺ, കെ ഗോപാലകൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ജി സുന്ദര രാജൻ മാസ്‌റ്റർ, പി. എസ് ബാബു , സംഘാടക സമിതി വൈസ് ചെയർമാൻ സതീഷ് ചന്ദ്രൻ , സ്മ‌‌രണിക കമ്മിറ്റി ചെയർമാൻ വി ഗോപാലകൃഷ്‌ണൻ, സ്കൂ‌ളിന് സ്ഥലം വിട്ടു നൽകിയ പടിഞ്ഞാറേ തടത്തിൽ മന പ്രതിനിധി പി എം നാരായണൻ നമ്പൂതിരി, പി ടി എ പ്രസിഡന്റ് പി എസ് കൃപൽ , എം പി ടി എ പ്രസിഡന്റ് ഐ ജി ഗീതു, എസ് എം സി ചെയർമാൻ കെ. എ കാർത്തികേയൻ , എസ് എസ് ജിഎൻ ആർ സന്തോഷ്, ഒ എസ് എ പ്രതിനിധി പി. രാമചന്ദ്രൻ , ഒ ടി എ പ്രതിനിധി ഇ. ഡി ടെസ്സി, സ്കൂൾ ലീഡർ സി. എസ് സുദേവ് കൃഷ്ണ
തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾ , അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ , പൂർവ വിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു . തൃശ്ശൂർ സംഘകല അവതരിപ്പിച്ച നാടൻ പാട്ടും പൂർവ വിദ്യാർത്ഥികൾ , പി ടി എ, എം പി ടി എ ,അധ്യാപകർ എന്നവരുടെ കലാപരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!