അഖില കേരള വിശ്വകർമ്മ മഹാസഭ (AKVMS) ആലത്തൂർ താലൂക്ക് യൂണിയൻ യോഗം സംഘടിപ്പിച്ചു

Share this News


അഖില കേരള വിശ്വകർമ്മ മഹാസഭ (AKVMS) ആലത്തൂർ താലൂക്ക് യൂണിയൻ യോഗം കൂടി . R.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി C.അനിൽകുമാർ സ്വാഗതം പറഞ്ഞു . ആഗസ്റ്റ് 15 ന് 75ാം സ്വതന്ത്രദിനാഘോഷം ശാഖകളിൽ ദേശീയപാതക ഉയർത്തി കൊണ്ട് ആഘോഷിയ്ക്കാനും ഋഷിപഞ്ചമി വിശ്വകർമ്മദിനം എന്നിവ നല്ലരീതിയിൽ നടത്താനും തീരുമാനിച്ചു. ആയക്കാട് ശാഖയിൽ നിന്നും ഷാജി ലക്ഷമി ദമ്പതികളുടെ മകൾ അഡ്വ. അനാമികയെ പൂച്ചെണ്ടു വസന്തമോഹൻ നൽകി.

സി.ചന്ദ്രൻ , കെ.പി.കുട്ടൻ എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. പരിപാടി ഓർഗണൈസിംഗ് സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. KTAU സംഘടന വിഷയങ്ങൾ സംസ്ഥാന സെക്രട്ടറി കെ.കർത്തികേയൻ അവതരിപ്പിച്ച് സംസ്ഥാന ബോർഡ് മെമ്പർ പി.കെ.മോഹനൻ ,ജില്ലാ ഖജാൻജി പി.ശിവൻ, മുൻജില്ലാ പ്രസിഡന്റ് K.P.കുട്ടൻ ,താലൂക്ക് വൈസ് പ്രസിഡന്റുമാരായ എ.രവീന്ദ്രൻ , പി.ശിവപ്രകാശൻ ,ജോയിന്റ് സെക്രട്ടറി എം.ജയകുമാർ എന്നിവർ സംസാരിച്ചു .വിവിധ ശാഖകളിൽ നിന്നും ഉള്ള ഭാരവാഹികൾ അഭിപ്രായം രേഖപ്പെടുത്തി.താലൂക്ക് ഖജാൻജി G പ്രകാശൻ നന്ദി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻

https://chat.whatsapp.com/JORj7cBimem0VjkOiQbDUc


Share this News
error: Content is protected !!