പന്നിയങ്കര ടോൾ പിരിവ് പ്രദേശവാസികളിൽ നിന്നും ഉടൻ ഉണ്ടാവില്ല

Share this News

പന്നിയങ്കര ടോൾ പിരിവ് പ്രദേശവാസികളിൽ നിന്നും ഉടൻ ഉണ്ടാവില്ല . വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്നും ഉടൻ ടോൾ പിരിവ് നടത്തേണ്ടെന്ന് പി പി സുമോദ് എംഎൽഎയുടെ നേതൃത്വത്തിൽ  നടത്തിയ ചർച്ചയിൽ തീരുമാനിച്ചു. സെപ്തംബർ ഒന്നിന് പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ കരാർ കമ്പനി തീരുമാനിച്ചിരിരുന്നെങ്കിലും പ്രതിഷേധം ശക്തമായതോടെ എംഎൽ എ ഇടപെടുകയും ടോൾ പിരിവ് പാടില്ലെന്ന് അറിയിക്കുകയുമായിരുന്നു. തുടർന്ന് വെള്ളിയാഴ്ച സർവ്വകക്ഷി യോഗം വിളിച്ചപ്പോൾ കരാർ കമ്പനി അധികൃതർ ടോൾ ഉടനില്ലെന്ന് അറിയിക്കുകയുമായിരുന്നു.


ഒരു മാസത്തിനുള്ളിൽ ജില്ലാ ഭരണകൂടവും, ദേശീയപാത അതോരിറ്റിയും, കരാർ കമ്പനി അധികൃതരുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമേ തുടർ തീരുമാനമുണ്ടാവുകയുള്ളൂ   പ്രദേശവാസികൾക്ക് ടോൾ ഏർപ്പെടുത്തിയാൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് വിവിധ സംഘടനകൾ യോഗത്തിൽ പറഞ്ഞു
.മാർച്ച് 9 ന് ടോൾ പിരിവ് ആരംഭിച്ച സമയത്ത് ജനകീയവേദി ഉൾപ്പെടെയുള്ള സംഘടനകൾ സമരം നടത്തുകയും എംഎൽഎ ഇടപെട്ട് പ്രദേശവാസികൾക്ക് തിരിച്ചറിയൽ രേഖ കാണിച്ച് സൗജന്യ യാത്രക്ക് അനുമതി നേടിക്കൊടുക്കുകയുമായിരുന്നു.


Share this News
error: Content is protected !!