തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ കാഴ്ച പരിമിതര്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു

Share this News

കാഴ്ച പരിമിതര്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു.തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ കാഴ്ച പരിമിതര്‍ക്കുള്ള ലാപ്‌ടോപ് വിതരണം പദ്ധതിയിലുള്‍പ്പെടുത്തി ലാപ്‌ടോപ് വിതരണം ചെയ്തു. 50,000 രൂപ ചെലവിലാണ് ലാപ്‌ടോപ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തിലെ ബി.എ. അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗുണഭോക്താവ്. ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ആര്‍. ഭാര്‍ഗവന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാര്‍ അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എസ്. സജിഷ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. സജിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദേവകി, അജീഷ്, വി.ഡി. ശോഭനാകുമാരി, എ. പ്രേമ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വനജ, സെക്രട്ടറി കെ. ദിനേഷ് എന്നിവര്‍ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/G1uLEEl8YbwKr0iyGxE6HU


Share this News
error: Content is protected !!