Share this News

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിൽ വളർത്തുമൃഗങ്ങൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി
മൃഗ സംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിൽ വളർത്തുമൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ ഉദ്ഘാടനം നിർവഹിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിൽ 220 വളർത്തുമൃഗങ്ങൾക്ക് കുത്തിവെപ്പ് നൽകി. 25 വളർത്തുമൃഗങ്ങൾക്ക് ലൈസൻസും നൽകി. സെപ്റ്റംബർ 15 മുതൽ 20 വരെയാണ് പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് നടക്കുന്നത്. വാർഡ് അംഗങ്ങളായ രാധിക രതീഷ്, സുരേഷ് ബാബു, ടി. പ്രേമ, ഡോ. കാർത്തിക എന്നിവർ പങ്കെടുത്തു.

Share this News