കുരുമുളകുമണികൾ മൂപ്പെത്തിത്തുടങ്ങി
മലയോര കുടിയേറ്റ മേഖലയിലെ കർഷക കു ടുംബങ്ങളിൽ ഒരു വർഷത്തെ കുടുംബ ബജറ്റ് തയാറാക്കുന്നത് ഈ പച്ചവള്ളികളിലെ കറു ത്ത പൊന്നിനെ ആശ്രയിച്ചാണ്. മലയോരകർഷകരിൽ പ്രതീക്ഷയുണർത്തി കുരുമുളകു മണികൾ മൂപ്പാകാൻ തുടങ്ങി. ഒരുമാസം കൂടി പിന്നിട്ടാൽ പല ഭാഗത്തും മുളകിൻ്റെ വിളവെടുപ്പ് ആരംഭിക്കും. പിന്നീടുള്ള നാലു മാസക്കാലം മുളകുപറിക്കലും ഉണക്കലുമായി തിരക്കുകളിലാകും കർഷകർ. കാട്ടുപന്നിയുടെ ആക്രമണം ഉണ്ടാകാത്ത കൃഷിയാണ് കുരുമുളക്.
വില ഉയർന്നുനിന്നാൽ വിളവുകുറവ് നഷ്‌ടങ്ങളിലേക്കു പോകാതെ കുട്ടിമുട്ടിക്കാനാകുമെന്ന് കർഷകർ പറയുന്നു.
വിളവും വിലയും നന്നേ കുറഞ്ഞാൽ പ്രതീക്ഷകളെല്ലാം തകിടം മറിയും. റബർ വിലയിലെ ചാഞ്ചാട്ടങ്ങൾ ബാലൻസ് ചെയ്തു പോകുന്നത് കുരുമുളകിൽ നിന്നുള്ള വരുമാനം കൊണ്ടാണെന്നാണ് റബർ കൃഷി കൂടിയുള്ള കർഷകർ പറയുന്നത്. പാലക്കുഴി, മംഗലംഡാം ഉൾപ്പെടെ രാസവളപ്രയോഗമില്ലാതെ കുരുമുളകുകൃഷി നടത്തുന്ന മലയോര മേഖലയിലെ മുളകിന് മറ്റു മുളകിനേക്കാൾ കൂടുതൽ വിലയുമുണ്ട്.
ഗുണമേന്മയിൽ മുന്നിൽ നിൽക്കുന്നതിനൊപ്പം ഇവിടുത്തെ കുരുമുളക് കാണാനും ഭംഗി കൂടുതലാണ്. ഉരുണ്ട് നല്ല കറുത്ത വലിയ മണിയാകും.കാട്ടിലെ കറുത്ത മണ്ണിൽ സ്വാഭാവിക പരിചരണത്തിൽ വളർന്നുവിളയുന്ന ഇവിടുത്തെ മുളകിന് വിപണിയിലും നല്ല ഡിമാൻറാണ്. ഇപ്പോൾ കിലോ കുരുമുളകിന് 630 രൂപ വിലയുണ്ട്. ഇപ്രാവശ്യം 1000 രൂപ വരുമെന്നാണ് കച്ചവടക്കാർ പറയുന്നത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq