ഊർജ കിരൺ 2022-23 ശിൽപശാല നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹാളിൽ നടത്തി

Share this News

ഊർജ കിരൺ 2022-23 ശിൽപശാല നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹാളിൽ നടത്തി

മാനേജ്‌മെന്റ് സെന്റർ – കേരള (ഇഎംസി) സാമ്പത്തിക സഹായത്തോടെയും സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡവലപ്‌മെന്റ് (സിഇഡി) തിരുവനന്തപുരം റിസോഴ്‌സ് ഏജൻസിയായി ഗംഗോത്രി ട്രസ്റ്റ് നെന്മാറയുടെ സഹകരണത്തോടെ നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹാളിൽ ഊർജ സംരക്ഷണ ബോധവൽക്കരണ ശിൽപശാല നടത്തി. നെന്മാറ എം.എൽ.എ കെ ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രാജീവ് അധ്യക്ഷ വഹിച്ചു. ഡോ.പി.യു.രാമാനന്ദ് സെക്രട്ടറി ഗംഗോത്രി ട്രസ്റ്റ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജയശ്രീ ടീച്ചർ നന്ദി പറഞ്ഞു .നെന്മാറ ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ മുരളീധരൻ ,ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ നാഷണൽ കൗൺസിൽ മെബർ ബെന്നി വർഗിസ് എന്നിവർ ചടങ്ങിൽ ആശംസകൾ നൽകി.സിഇഡി/ഇഎംസി റിസോഴ്സ് പേഴ്സൺ ജിഷ്ണു ഫാൽഗുനൻ ഊർജ സംരക്ഷണത്തെക്കുറിച്ച് ക്ലാസെടുത്തു. ശിൽപശാലയിൽ പങ്കെടുത്ത 100 പേർക്ക് സൗജന്യമായി എൽഇഡി ബൾബുകൾ വിതരണം ചെയ്തു.

ഉർജ കിരൺ 2022-23 (ഊർജ്ജ സംരക്ഷണ ബോധവൽക്കരണ കാമ്പെയ്‌നും എനർജി കൺസർവേഷൻ മാസാചരണങ്ങളും) സുഗമമാക്കുന്നതിനുള്ള സേവനങ്ങൾ നൽകുകയും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും എല്ലാത്തരം ഊർജത്തിന്റെയും കാര്യക്ഷമമായ മാനേജ്മെന്റിന് അവരെ സജ്ജരാക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ഊർജ കാര്യക്ഷമതയും ഊർജ സംരക്ഷണവും ഉൽപ്പാദനം വർധിപ്പിക്കാനും സുസ്ഥിരമായ അടിസ്ഥാനത്തിൽ ഊർജത്തിന്റെ ഉപയോഗം സുഗമമാക്കാനും ലക്ഷ്യമിട്ട് പുതിയ ഊർജ്ജ സ്രോതസ്സുകളും നവീനമായ ഊർജ്ജ സാങ്കേതികവിദ്യകളും വികസിപ്പിക്കുക. സംസ്ഥാനത്തുടനീളമുള്ള പൊതുജനപങ്കാളിത്ത പ്രവർത്തനങ്ങൾക്കായി ഒരു പങ്കാളിത്ത മാതൃക ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ വിളിച്ചുകൂട്ടാനും ഉത്തേജിപ്പിക്കാനും സുഗമമാക്കാനും ഇത് ലക്ഷ്യമിടുന്നു. “ജീവിതവും ഊർജ്ജ കാര്യക്ഷമതയും” എന്നതാണ് പ്രോഗ്രാമിന്റെ പ്രധാന വിഷയം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക

https://chat.whatsapp.com/BVJFVOpn2JA8X1duo1ZJVF


Share this News
error: Content is protected !!