കോച്ചാംകുളം പുന്നൂർക്കുളത്തിൽ മത്സ്യം വിളവെടുപ്പ് നടത്തി

Share this News


മുഖ്യമന്ത്രിയുടെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ് പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന പൊതുകുളങ്ങളിലെ ജനകീയ മത്സ്യകൃഷി തേങ്കുറുശ്ശി പഞ്ചായത്തിൽ 12 കുളങ്ങളിലായി നടത്തിവരുന്നു. മത്സ്യകർഷകക്ലബ്ബിൻ്റെ മേൽനോട്ടത്തിൽ നടത്തുന്ന കോച്ചാംകുളം പുന്നൂർക്കുളത്തിൽ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡണ്ട് വി ആർ ഭാർഗ്ഗവൻ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ കെ പ്രേമ പ്രൊജക്ട് കോർഡിനേറ്റർ കെ എ അജീഷ് പഞ്ചായത്ത് പ്രമോട്ടർ എംഹരിദാസ് കർഷകമിത്ര ടീം ലീഡർ കെ എസ് സനൂപ് എ മുഹമദ് അബ്ബാസ് എം കേശവൻ എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!