നടുറോഡിൽ മരണക്കിണർ

Share this News

മംഗലം ഡാമിനേയും, NHAI-511പാതയേയും തമ്മിൽ ബന്ധിപ്പിക്കുന്ന മലയോര പാത ഇന്ന് നാലുചക്ര വാഹന യാത്രക്കും, ഇരുചക്ര യാത്രക്കും ഉപകാരപ്രദമാണ്. പന്നിയംകര ടോൾ ഒഴിവാക്കി പോകുന്നതിനു ഈ വഴിയാണ് സാധാരണആയി ഉപയോഗിച്ചു വരുന്നത്. വാൽകുളമ്പ് മുതൽ രെക്കാണ്ടി വരെയുള്ള റോഡ് തകർന്നുകിടക്കാൻ തുടങ്ങീട്ട് വർഷങ്ങളായി. കുണ്ടും കുഴിയും,
ഒരു കാർ മുഴുവനായി കുഴിയിൽ ഇറങ്ങി പോകാത്തക്ക വിധത്തിലുള്ള കുഴികളും ഈ റോഡിനെ മറ്റു റോഡുകളിൽ നിന്നും വേറിട്ടതാക്കുന്നു.
മഴക്കാലമായാൽ കുണ്ടേത്, കുഴിയേത് എന്ന് തിരിച്ചറിയാൻ കഴിയാത്തവിധത്തിലാണ് റോഡിന്റെ അവസ്ഥ എന്ന് പരിസരവാസികൾ പറയുന്നു. പണിയുന്നതിനുള്ള തുക അനുവദിച്ചിട്ടുണ്ടെന്നു കേട്ടുകേൾവി അല്ലാതെ അധികാരപ്പെട്ടവർ ഇതിനെ കുറിച്ച് ഒന്നും ഉരിയാടുന്നില്ല. എം.പി യും എം.എൽ എയും ഈ റോഡ് കണ്ടഭാവം പോലുമില്ല. പൊതുജനത്തിനോടുള്ള വിവേചനമായിട്ടാണ് നാട്ടുകാർ ഈ ശോചനീയ അവസ്ഥയെ വിലയിരുത്തുന്നത്.
ഈ മഴക്കാലം തുടങ്ങാൻ ഇനിയും അധിക നാളില്ല. കുഴികൾ അടക്കാനുള്ള സന്മനസെങ്കിലും കാണിക്കണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx


Share this News
error: Content is protected !!