

വടക്കഞ്ചേരി ; നഷ്ടങ്ങളിൽ നിന്ന് നഷ്ടങ്ങളിലേക്ക് പോകുന്ന റബ്ബർ കർഷകർക്ക് പ്രകൃതി നൽകുന്ന മധുരം കിനിയും ബോണസ്സാണ് തോട്ടങ്ങളിലെ തേനീച്ച വളർത്തൽ.
റബ്ബർ മരങ്ങളിൽ തളിരിട്ടു കഴിയുമ്പോൾ അവയുടെ ഇല ഞെട്ടുക ളിൽ നിന്നാണു തേൻ ഉത്പാദിപ്പിക്കപ്പെടുക.
റബർതോട്ടത്തിൽ
തേനീച്ച വളർത്തി മാത്രമേ പ്രകൃതിയിൽ നഷ്ടപ്പെട്ടു പോകാനിടയുള്ള അമൂല്യമായ തേൻ സംഭരിക്കാൻ സാധിക്കൂവെന്നു വിദഗ്ധർ പറയുന്നു.
റബർ തോട്ടങ്ങളിൽ കാലാവസ്ഥാ വ്യതിയാനം മൂലം റബർ ഉൽപാദനം കുറയുമ്പോൾ തേനിലൂടെ കർഷകർക്ക് പ്രകൃതി നൽകുന്ന ബോണസ്സാണ് തോട്ടങ്ങളിലെ തേനീച്ച വളർത്തൽ.
ഇപ്പോൾ പെട്ടികൾ വച്ചിട്ടുള്ള തോട്ടങ്ങളിൽ നിന്ന് തേൻ സംഭരണം നടക്കുന്നുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ റബർ തോട്ടങ്ങളിൽ തേനീച്ച വളർത്തുന്ന കർഷകർക്കു ചാകരയാണ്. ധാരാളമായി തേൻ ഉൽപാദിപ്പിക്കപ്പെടുകയും വർഷക്കാലത്ത് മഴ പെയ്യുന്നതു പോലെ തേൻ വർഷിക്കുകയും ചെയ്യുന്നതായി തേനീച്ച കർഷകർ പറയുന്നു.
റബ്ബർ വിലയിടിവിലുണ്ടായ നഷ്ടം ശുദ്ധമായ തേനിലൂടെ
ലാഭമാക്കി മാറ്റാമെന്നു തെളിയിക്കുകയാണു മലയോരത്തെ കർഷകർ.
കേരളത്തിൽ അഞ്ചര ലക്ഷം ഹെക്‌ടർ റബർ തോട്ടമുണ്ട്.
അതിൽ നാലര ലക്ഷം ഹെക്ടറും തേൻ ഉൽപാദിപ്പിക്കാൻ പാകമായ വലിയ റബർമരങ്ങൾ ഉള്ള തോട്ടങ്ങളാണ്. ഒരു ഹെക്ടറിൽ 10 മുതൽ 15 വരെ തേനീച്ചപ്പെട്ടികൾ വച്ചു തേനെടുക്കാനാകുമെന്ന് ഈ രംഗത്തുള്ള കർഷകർ പറയുന്നു.
കേരളത്തിലെ മുഴുവൻ തോട്ട ങ്ങളിലും തേൻ ഉൽപാദിപ്പിച്ചാൽ 1500 കോടി രൂപയുടെ തേൻ സംഭരിക്കാനാകുമെന്നാണ് കണക്ക്.റബറിനു വില കുറഞ്ഞിരിക്കുമ്പോഴും തേനിനു കേരളത്തിലെ മാർക്കറ്റിൽ കാലങ്ങളായി സ്ഥിരമായ വില ലഭിക്കുന്നുണ്ട്. റബറിൽ നിന്നുള്ള വരുമാനത്തിനു പുറമേ തേനീച്ച വളർത്തലിലൂടെ അധികവരുമാനം കർഷകർക്ക് നേടാനാകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
