Share this News
ആണമടയിൽ കുഷ്ഠരോഗ നിർണയ സർവ്വേ നടത്തി
ദേശീയ കുഷ്ഠ രോഗ നിർമാർജന പരുപാടിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും, നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്തിലെ വിദൂര സ്ഥലമായ ആനമട എസ്റ്റേറ്റിൽ വെച്ച് ഇന്നലെ പരിശീലനം ലഭിച്ച വോളന്റീർമാരും, ആരോഗ്യ പ്രവർത്തകരും സംയുക്തമായി വീടുവീടാന്തരം സന്ദർശിച്ച് സർവ്വേ നടത്തി.
പ്രസ്തുത പരുപാടിയിൽ വോളണ്ടീർ മാരായ ശരൺറാം, ജോൺസൻ , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ ആരോഗ്യം ജോയ്സൺ, സൈനു സണ്ണി, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സുധീന, നഴ്സിംഗ് അസിസ്റ്റന്റ് ജാനകി എന്നിവരടങ്ങുന്ന സങ്കമാണ് കൈകാട്ടിയിൽ നിന്നും 12 km വനത്തിനകത്ത് സ്ഥിതിചെയ്യുന്ന ആനമട എസ്റ്റേറ്റിൽ എത്തി സർവ്വേ നടത്തിയത്.
പ്രാദേശിക വാർത്തകൾ വാട്സപ്പിൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/J1HMJFl3wghEvs6oiMFojd
Share this News