സംസ്ഥാനത്തെ നഴ്സുമാരുടെ മിനിമ വേതനം ;സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി
ബന്ധപ്പെട്ട എല്ലാവരെയും കേട്ട് മൂന്നുമാസത്തിനുള്ളിൽ പുതിയ വിജ്ഞാപനമിറക്കണമെന്ന് ജസ്റ്റിസ് അമിത് റാവൽ ഉത്തരവിട്ടു.സർക്കാർ വിജ്ഞാപനം ചോദ്യംചെയ്ത് കേരള സ്റ്റേറ്റ് യുണൈറ്റഡ് നഴ്സസ് അസോസിയേഷനും കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനും അടക്കമുള്ളവർ നൽകിയ ഒരുകൂട്ടം ഹർജികളിലാണ് സിംഗിൾബെഞ്ച് ഉത്തരവ്.2018-ൽ നഴ്സുമാർക്ക് കുറഞ്ഞ വേതനം നിശ്ചയിച്ചായിരുന്നു സർക്കാർ വിജ്ഞാപനമിറക്കിയത്. ഇതാണ് പുനഃപരിശോധിക്കേണ്ടത്. 50 കിടക്കകൾവരെയുള്ള ആശുപത്രികളിൽ മിനിമം വേതനം 20,000 രൂപയായും പരമാവധി 30,000 രൂപയായുമാണ് നിശ്ചയിച്ചത്. ഇതിനെതിരേ മാനേജ്മെന്റുകളും നഴ്സുമാരും വ്യത്യസ്തഹർജികളുമായി കോടതിയെ സമീപിക്കുകയായിരുന്നു.ജീവിതച്ചെലവ് ഉയർന്ന സാഹചര്യത്തിൽ നിശ്ചയിച്ച ശമ്പളം പര്യാപ്തമല്ലെന്നായിരുന്നു നഴ്സുമാരുടെ വാദം. തങ്ങളോട് ചർച്ചചെയ്യാതെയാണ് സർക്കാർ കുറഞ്ഞ ശമ്പളമടക്കം നിശ്ചയിച്ചതെന്നായിരുന്നു പ്രൈവറ്റ് ഹോസ്‍പിറ്റൽ അസോസിയേഷനടക്കമുള്ളവർ വാദിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb