കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാൻ, പിയർ ക്യാപ്പ് സ്ഥാപിച്ചു തുടങ്ങി
പോത്തുണ്ടി കുടിവെള്ള പദ്ധതിയുടെ ഭാഗമായി എലവഞ്ചേരി പഞ്ചായത്തിലെ വെങ്കായ പാറയിലുള്ള ടാങ്കിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി കുമ്പളക്കോട് പുഴയ്ക്ക് കുറുകെ നാലു തൂണുകളിലായി പൈപ്പുകൾ സ്ഥാപിക്കാനുള്ള പിയർ ക്യാപ്പുകൾ സ്ഥാപിച്ചു തുടങ്ങി. കുമ്പളക്കോട് പാലത്തിന് ആവശ്യത്തിനു വീതി ഇല്ലാത്തതും പൈപ്പുകൾ സ്ഥാപിക്കാനുള്ള ബലക്ഷയവും മൂലമാണ് പാലത്തിന്റെ വടക്കുഭാഗത്ത് നാല് തൂണുകൾ സ്ഥാപിച്ചാണ് രണ്ടടിയോളം വ്യാസമുള്ള കുടിവെള്ള പൈപ്പ് കുറുകെ പുഴയ്ക്ക് കുറുകെ സ്ഥാപിക്കുന്നതിനാ യുള്ള പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. പുഴ വരുന്ന ഭാഗത്ത് പൈപ്പ് സ്ഥാപിക്കാൻ കഴിയാത്തതിനാൽ പണിപൂർത്തിയായ ടാങ്കിലേക്കുള്ള പൈപ്പുകൾ വിത്തനശ്ശേരി മുതൽ കുമ്പളക്കോട് വരെയുള്ള റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി പുഴയിൽ വെള്ളം ഉള്ളതിനാൽ ആഴത്തിൽ കുഴിയെടുത്ത് തൂണുകളുടെ അസ്ഥിവാരം നിർമ്മിക്കാൻ തടസ്സമായിരുന്നു. താൽക്കാലിക തടയണ നിർമ്മിച്ച് വെള്ളം തിരിച്ചുവിട്ട് ഉറവവെള്ളം പമ്പ് ചെയ്താണ് പാറയിൽ തുളച്ച് കമ്പികൾ കയറ്റിയാണ് തൂണുകൾക്കുള്ള അസ്ഥിവാരം പണി ആരംഭിച്ചത്.
ഉരുണ്ട വലിയ തൂണുകൾക്ക് മുകളിൽ ബിയറിങ്ങും ഗർഡറും സ്ഥാപിക്കാനുള്ള പിയർ ക്യാപ്പുകൾ സ്ഥാപിക്കുന്ന പണിയാണ് നടന്നുവരുന്നത്. വലിയ ക്രയിനുകൾ ഉപയോഗിച്ച് നിർമ്മാണ സ്ഥലത്തുനിന്ന് പാലത്തിന് മുകളിലൂടെ തൂക്കിയാണ് പിയർ ക്യാപ്പുകൾ സ്ഥാപിക്കുന്നത്. പിയർ ക്യാപ്പുകൾ സ്ഥാപിക്കാനുള്ള പണി ആരംഭിച്ചതോടെ നെന്മാറ – ഗോവിന്ദാപുരം സംസ്ഥാനപാതയിൽ ഭാഗികമായ ഗതാഗത നിയന്ത്രണവും ചിലസമയങ്ങളിൽ ഇരുവശം പൂർണമായും ഗതാഗത നിയന്ത്രണവും ഇടവിട്ട് പല സമയങ്ങളിലായി ഏർപ്പെടുത്തിയിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb