തരൂര്‍ ഗ്രാമപഞ്ചായത്തില്‍ വാട്ടര്‍ എ.ടി.എം പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

Share this News

തരൂര്‍ ഗ്രാമപഞ്ചായത്തില്‍ വാട്ടര്‍ എ.ടി.എം പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ കുടിവെള്ളം ലഭ്യമാക്കുന്ന വാട്ടര്‍ എ.ടി.എം തരൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥാപിച്ചു. ഗ്രാമപഞ്ചായത്തിന് മുന്നില്‍ ജനകീയ ആസൂത്രണ പദ്ധതി 2022-23ല്‍ ഉള്‍പ്പെത്തി അഞ്ച് ലക്ഷം രൂപ ചെലവിലാണ് എ.ടി.എം സ്ഥാപിച്ചിരിക്കുന്നത്. ഒരു രൂപ നാണയമിട്ടാല്‍ ഒരു ലിറ്റര്‍ തണുത്ത വെള്ളവും അഞ്ച് രൂപയുടെ നാണയമിട്ടാല്‍ അഞ്ച് ലിറ്റര്‍ സാധാരണ വെള്ളവും എ.ടി.എമ്മില്‍ നിന്ന് ലഭിക്കും. കിണറില്‍ നിന്ന് ഫില്‍റ്റര്‍ ചെയ്ത ശുദ്ധജലമാണ് നല്‍കുന്നത്. മണിക്കൂറില്‍ 500 ലിറ്ററും പ്രതിദിനം 3000 ലിറ്ററും സംഭരണ ശേഷിയുളള ടാങ്കില്‍ വെള്ളം കഴിയുന്നതിനനുസരിച്ച് സംഭരിക്കപ്പെടും. പഴമ്പാലക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാട്ടര്‍ എ.ടി.എം. സ്ഥാപിക്കാനുള്ള നടപടികള്‍ നടന്നു വരികയാണ്.
പരിപാടി പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. രമണി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഷക്കീര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജശ്രീ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചെന്താമരാക്ഷന്‍, വാര്‍ഡ് അംഗങ്ങള്‍, സെക്രട്ടറി മാലിനി തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക

https://chat.whatsapp.com/HFQy1QkySaJCSE4eJW98IY


Share this News
error: Content is protected !!