കുഴൽമന്ദം ദേശീയ പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

Share this News

കുഴൽമന്ദം ദേശീയ പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

ദേശീയപാത കുഴൽമന്ദം സിഗ്നലിൽ കനത്ത മഴക്കിടെ വാഹനങ്ങളുടെ കൂട്ടയിടി. തിങ്കളാഴ്ച വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം
മുന്നിൽപ്പോയ കാർ സിഗ്നലിൽ നിർത്തിയപ്പോൾ പിന്നിൽ വന്ന അഞ്ച് കാറുകൾ ഒന്നിനുപിറകെ ഒന്നായി ഇടിക്കുകയായിരുന്നു. ഒരു ബൈക്കും ഇടയിൽപ്പെട്ടു. മഴയും മൂടൽമഞ്ഞും മൂലം കാഴ്ച മറഞ്ഞതും പാതയിലെ വെള്ളത്തിൽ വാഹനങ്ങൾക്ക് ബ്രേക്ക് കിട്ടാതെ വന്നതുമാണ് അപകടകാരണം. പാലക്കാട്ടുനിന്ന് ആലത്തൂരിലേക്കുള്ള ദിശയിലായിരുന്നു അപകടം.

യാത്രക്കാരായ ഷാഹുൽ ഹമീദ്, സാദിയ, അഫ്സൽ എന്നിവർക്ക് ചെറിയ പരിക്ക് പറ്റി. ഇവർക്ക് കുഴൽമന്ദം ഗവ. ആശുപത്രിയിൽ ചികിത്സ നൽകി. ഒന്നര മണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/KsatOTHwzW15GiOqEhrUnV


Share this News
error: Content is protected !!