ജില്ലാതല ബാലാവകാശ വാരാചരണ പരിപാടികള്‍ സമാപിച്ചു ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് തയ്യാറാക്കിയ ശിശു സംരക്ഷണ ടൂള്‍ കിറ്റ് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, സെക്രട്ടറി/സബ് ജഡ്ജ് മിഥുന്‍ റോയിക്ക് നല്‍കി പ്രകാശനം ചെയ്തു. ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളായ നിതുല്‍, അനംഗ കിളി, നിവേദ്യ എന്നിവരെ പൊന്നാട നല്‍കി ആദരിച്ചു. ബാലാവകാശ വാരാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ചിത്രരചനാ മത്സര വിജയികള്‍, ബാലാവകാശ വാരാചരണ പ്രത്യേക അഹല്യ എഫ്.എം പരിപാടിയില്‍ പങ്കെടുത്തവര്‍, ‘ബോര്‍ഡര്‍ ടു ബോര്‍ഡര്‍’ ബാലാവകാശ സംരക്ഷണ ക്യാമ്പയിന്‍-ബൈക്ക് റാലിയില്‍ പങ്കെടുത്തവര്‍, വിഷയാവതരണ മത്സര വിജയികള്‍ എന്നിവര്‍ക്ക് സമ്മാനം വിതരണം ചെയ്തു.
പരിപാടിയില്‍ സ്‌കൂളും പരിസരങ്ങളും ബസ്സ്റ്റോപ്പുകളും ശിശു സൗഹൃദമോ എന്ന വിഷയത്തില്‍ നിലവിലെ അവസ്ഥ, മാറ്റം വരുത്തേണ്ട ഘടകങ്ങള്‍, മാറ്റങ്ങള്‍ എങ്ങനെ പ്രായോഗികമാക്കാം എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സ്‌കൂളില്‍ നിന്നും രണ്ടു കുട്ടികള്‍ അടങ്ങുന്ന ടീം എന്ന രീതിയില്‍ ജില്ലയില്‍ വിഷയാവതരണ മത്സരം സംഘടിപ്പിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നുമായി 19 പ്രൊപ്പോസലുകള്‍ ലഭിച്ചു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ മൂന്ന് അംഗ കമ്മിറ്റി മുഖേന ഉള്ളടക്കം, വിഷയാവതരണം എന്നിവ മുന്‍നിര്‍ത്തി തെരഞ്ഞെടുക്കപ്പെട്ട മികച്ച അഞ്ച് പ്രൊപ്പോസലുകള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.
സി.ഡബ്ല്യൂ.സി ചെയര്‍മാന്‍ എം.വി മോഹനന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ് കുമാര്‍, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ വിമുക്തി-പ്രിന്‍സ് ബാബു, എ.എസ്.ഐ ക്രൈം ബ്രാഞ്ച് എം. അജിത്ത് എന്നിവര്‍ നിര്‍ദേശങ്ങളും പരിഹാരമാര്‍ഗങ്ങളും അറിയിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ, ചൈല്‍ഡ് ഹെല്‍പ്പ്് ലൈന്‍ സൂപ്പര്‍വൈസര്‍ ആഷ്ലിന്‍ ഷിബു എന്നിവര്‍ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx