വീണ്ടും വൻ കവർച്ചാ സംഘത്തെ വടക്കഞ്ചേരി പോലീസ് പിടികൂടി

Share this News


പ്ലാസ്റ്റിക്ക് പാത്രങ്ങങ്ങൾ വിൽക്കാനെന്ന പേരിൽ മോട്ടോർ ബൈക്കുകളിൽ ചുറ്റി കറങ്ങി ഹൈവേ ഓരങ്ങളിലും മറ്റും അടച്ചിട്ട വീടുകൾ കണ്ടെത്തി പകൽ സമയങ്ങളിൽ മോഷണം നടത്തി വരുന്ന അന്തർ സംസ്ഥാന മോഷണ സംഘത്തെയാണ് വടക്കഞ്ചേരി പോലിസ് ശാസ്ത്രിയമായ അന്വേഷണത്തിലൂടെ പിടികൂടിയത്.
അടുത്തകാലങ്ങളിലായി വടക്കഞ്ചേരി മേഖലകളിൽ ജനങ്ങളുടെയും പോലീസിന്റെയും ഉറക്കം കെടുത്തുന്ന മോഷണ സംഘത്തെ ആണു പോലിസ് പിടികൂടിയത്.
വടുക്കുംചേരി മേരിഗിരിയിൽ അടച്ചിട്ട വീടിന്റ പിൻഭാഗം തകർത്തു അകത്തു കയറിയ മോഷ്ടക്കൽ 7 പവൻ സ്വർണ്ണാഭരങ്ങളും 65000 രൂപയും കൂടാതെ വടക്കഞ്ചേരി ടോൾ സമീപം ഉള്ള വീട്ടിൽ നിന്നും 4500 രൂപയും കവർന്ന സംഭവത്തിൽ കേസെടുത്തു അന്വേഷണം നടത്തിയതിൽ നിന്നുമാണ് അജിത്, മഞ്ചേരി കർണ്ണാടക ഹസ്സൻ സ്വദേശി ആയ ശിവരാജൻ എന്നിവരെയാണ് വയനാട് അമ്പലവയൽ പോലീസിൻ്റെ സഹായത്തോടെ വടക്കഞ്ചേരി പോലിസ് പിടികൂടിയത്. നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട പ്രതികൾ വളരെ കാലം മുൻപ് കർണ്ണാടകയിൽ നിന്നും കുടിയേറി വന്നവരും മോഷണം തൊഴിലാക്കിയവരുമാണ്.
ദിവസങ്ങൾക്കു മുൻപ് ആണു വടക്കഞ്ചേരി പോലിസ് മറ്റൊരു കർച്ച സംഘമായ തേഞ്ഞി പ്പാലം സൈനുദ്ധീൻ, മുസ്താഖ്, സിനാൻ എന്നിവർ ഉൾപ്പെട്ട കവർച്ച സംഘത്തെ പിടികൂടി റിമാൻറ് ചെയ്തത്. പാലക്കാട്‌ ജില്ല പോലീസിന്റെ ഫിംഗർ പ്രിന്റ് വിഭാഗത്തിലെ സുമി. RN, സതീഷ് ബാബു രാജേഷ് കുമാർ എന്നിവരുടെ സഹായവും കേസിൽ പ്രതികളെ പിടികൂടുന്നതിന് നിർണ്ണായകമായി. ജില്ലാ പോലിസ് മേധാവി R. ആനന്ദിന്റ നിർദ്ദേശ പ്രകാരം ആലത്തൂർ DYSP C R. സന്തോഷ്‌ വടക്ക ഞ്ചേരി ഇൻസ്‌പെക്ടർ KP ബെന്നി, SI ജീഷ്മോൻ വർഗീസ് അഡീഷണൽ SI ജയചന്ദ്രൻ GSI വിശ്വനാഥൻ, SCPO കൃഷ്ണ ദാസ് ,CPO സദാo ഹുസൈൻ ക്രൈം സ്‌ക്വാഡ് അംഗങ്ങൾ ആയ കൃഷ്ണ ദാസ്, ബ്ലസൻ ജോസ്, സൂരജ്ബാബു, റിനു മോഹൻ, ദിലീപ്. K, വിനു, ഷിബു ബാലൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. കഴിഞ്ഞ ഒരു വർഷമായി വടക്കഞ്ചേരി സ്‌റ്റേഷൻ പരിധിയിൽ നടന്ന എല്ലാ മോഷണ കേസ്സിലേയും പ്രതികളെ പിടികൂടിയത് വളരെ ചിട്ടയായും ശാസ്ത്രീയമായും നടത്തിയ അന്വേഷണത്തിലൂടെ യാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!