കേരളത്തിലെ ഏക മയിൽസങ്കേതത്തിലൂടെ എട്ടുകിലോമീറ്റർ നടന്ന് വനസൗന്ദര്യം ആസ്വദിക്കാം. ജൂൺ ആദ്യവാരംമുതൽ ചൂലനൂർ മയിൽസങ്കേതത്തിൽ ആദ്യമായി ട്രക്കിങ് ആരംഭിക്കും. ചിലമ്പത്തൊടി, ആനടിയൻപാറ, വാച്ച്ടവർ, ആയക്കുറുശ്ശി എന്നിങ്ങനെ നാല് ട്രക്കിങ്ങുകളാണ് വനംവകുപ്പ് ഒരുക്കിയിട്ടുള്ളത്. രണ്ടുമണിക്കൂറിൽ രണ്ടുകിലോമീറ്റർ യാത്രയുള്ള ചിലമ്പത്തൊടി ട്രക്കിങ്ങിന് ആറുപേർക്ക് 600 രൂപയാണ് നൽകേണ്ടത്. നാലുകിലോമീറ്റർ മൂന്നുമണിക്കൂറിൽ യാത്രയാണ് ആനടിയൻപാറയിലേക്ക്. മൂന്നുപേർക്ക് 900 രൂപയാണ് നിരക്ക്. നാലുമണിക്കൂറിൽ അഞ്ചുകിലോമീറ്റർ നടന്നാൽ വാച്ച് ടവറിലെത്താം. മൂന്നുപേർക്ക് 1,200 രൂപയാണ് നിരക്ക്. ഏറ്റവും ദൂരം കൂടിയ ആയക്കുറുശ്ശിയിലെത്താൻ ആറുമണിക്കൂറിൽ എട്ടുകിലോമീറ്റർ നടക്കാം. മൂന്നുപേർക്ക് 1,800 രൂപയാണ് നിരക്ക്.
എല്ലാ യാത്രകൾക്കൊപ്പവും വനംവകുപ്പ് വാച്ചർ കൂടെയുണ്ടാകും. പ്രധാന കേന്ദ്രങ്ങളിലെത്തുമ്പോൾ പെരിങ്ങോട്ടുകുറുശ്ശി, കുത്തനൂർ പ്രദേശത്തിന്റെയും മറുഭാഗത്ത് ചേലക്കര, പഴയന്നൂർ പ്രദേശത്തിന്റെയും വലിയൊരുഭാഗം ഉയരത്തിൽനിന്ന് കാണാനാകും, കൂടാതെ, മുനിയറയും തടയണയും വലിയപാറകളും കാണം. വിവിധതരം പക്ഷികൾ, മയിലുകൾ, ചിത്രശലഭങ്ങൾ എന്നിവയുടെ കാഴ്ചയും ലഭിക്കും. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് സമയം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx