കാവശ്ശേരി പത്തനാപുരം പുഴ പാലം നിർമാണം തുടങ്ങിയിരിക്കുന്നതു മൂലം കഴിഞ്ഞ മഴയിൽ താത്കാലികമായി ഉണ്ടാക്കിയ പാലം വെള്ളത്തിൽ ഒളിച്ചുപോയി
നിലവിൽ പത്തനാപുരം ജനങ്ങൾ ദുരിതത്തിലാണ്
പ്രദേശവാസികൾക്കും രോഗികൾക്കും സ്കൂൾ വിദ്യാർത്ഥിനികൾക്കും സഞ്ചരിക്കുവാൻ താൽക്കാലിക ഗതാഗത സൗകര്യം ഒരുക്കുന്നതിനും തകർന്നു കിടക്കുന്ന പത്തനാപുരം ആറാംപുഴ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുന്നതിനും വേണ്ടി പത്തനാപുരം ജനങ്ങളും കാവശ്ശേരി മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം നടത്തി
തരൂർ നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ മനോജ് (തരൂർ പഞ്ചായത്തു മുൻ പ്രസിഡന്റ് )ഉദ്ഘാടനം ചെയ്തു..
കാവശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉദയൻ അധ്യക്ഷത വഹിച്ച സമാപനത്തിൽ ഉബൈദ് സ്വാഗതവും ഹസ്സൻ ചുണ്ടക്കാട് നന്ദിയും പറഞ്ഞു
കാവശ്ശേരി പഞ്ചായത്തു വൈസ് പ്രസിഡന്റ് ഉഷാദേവി, ബാങ്ക് ഡയറക്ടർ മാരായ അലി ഉദയഭാസ്കർ, ജിംഷാദ് എന്നിവർ പങ്കെടുത്തു പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx