Share this News
മംഗലം മണങ്ങോട്ടു ഭഗവതി ക്ഷേത്രം വേല വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഇന്നലെ പുലർച്ചെ മാന്ദ്യം മുഴക്കത്തോടെ ഉത്സവത്തിന് ആരംഭമായി. ഗണപതി ഹോമം, ഉഷഃപൂജ, ; ഉച്ചപ്പൂജ, കേളി, തെക്കേത്തറ മന്ദിൽ നിന്ന് വേല ആരംഭം,വെടിക്കെട്ട്, അത്താഴപ്പൂജ, നിറമാല, പഞ്ചവാദ്യത്തോടെ എഴുന്നള്ളത്ത്, കളമെഴുത്ത് പാട്ട്, ഇരട്ട തായമ്പക എന്നിവ നടന്നു. രാത്രി പഞ്ചവാദ്യത്തോടെ തെക്കേത്തറ മന്ദിൽ നിന്ന് എഴുന്നള്ളത്ത്നടന്നു.
വേലയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ വിശേഷാൽ പൂജകൾ, പറയെടുപ്പ്, വെടിക്കെട്ട് എന്നിവയുണ്ടായി. ചൊവ്വാഴ്ച്ച പുറത്തേക്കാവിൽ കളിയാട്ട് നടക്കും.
31 ന് ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകളും പുണ്യാഹം, ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം എന്നിവ നടക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx
Share this News