എളവമ്പാടത്ത് കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞ് അഞ്ചു പേർക്ക് പരിക്കേറ്റു

Share this News

എളവമ്പാടം –  ചിറ്റടി റോഡിൽ എളവമ്പാടം റബർ ഉൽപാദക സംഘം ഓഫീസിനു സമീപം റോഡിനു കുറുകെ ഓടിയ കാട്ടുപന്നിയിടിച്ച്  ഓട്ടോറിക്ഷ മറിഞ്ഞു. ഡ്രൈവർ ഉൾപ്പെടെ ഓട്ടോ യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു.ഇവരെ നെന്മാറ അവൈറ്റീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എളവമ്പാടം സ്വദേശികളായ എൽഐസി ഏജൻ്റ് കലാധരൻ (50 ), ഭാര്യ കണ്ണമ്പ്ര പഞ്ചായത്തിലെ യുഡി ക്ലാർക്ക് സുനിത (45), കലാധരന്റെ ജേഷ്ഠന്റെ ഭാര്യ ഷൈലജ (60), ഓട്ടോ ഡ്രൈവർ സതീഷ് (45), ഭാര്യ അമൃത (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. ചിറ്റടിയിലെ മരണവീട്ടിലേക്ക് പോവുകയായിരുന്നു  ഓട്ടോറിക്ഷയിലുണ്ടായിരുന്നവർ. പന്നിയിടിച്ച് ഓട്ടോറിക്ഷ പത്തടി താഴ്ചയിലേക്ക് മറിഞ്ഞു. ശബ്ദംക്കേട്ട് ഓടികൂടിയ അയൽവാസികളും മറ്റു വാഹന യാത്രികരുമാണ് ഓട്ടോയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.സുനിതക്ക് സാരമായ പരിക്കുണ്ട്. പെട്ടെന്ന് വലിയൊരു പന്നി ഓട്ടോയിൽ വന്നിടിക്കുകയായിരുന്നെന്ന് ഡ്രൈവർ സതീഷ് പറഞ്ഞു. ഓട്ടോറിക്ഷ പൂർണമായും തകർന്ന നിലയിലാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx


Share this News
error: Content is protected !!