ബൈബിൾ പകർത്തിയെഴുതി ശ്രദ്ധേയയായ സൗമ്യ ജോജിക്ക് അഭിനന്ദനപ്രവാഹം
ജോലിത്തിരക്കുകൾക്കിടയിലും ബൈബിൾ പുതിയനിയമം പകർത്തിയെഴുതി മാതൃകയായ യുവതിക്ക് ഇടവ കാംഗങ്ങളുടെ അഭിനന്ദനപ്ര വാഹം, വടക്കഞ്ചേരി കോ-ഓ പ്പറേറ്റീവ് ബാങ്ക് ജീവനക്കാര നായ കണക്കൻതുരുത്തി കൊ ച്ചുപറമ്പിൽ ജോജി ഇമ്മാനുവലിന്റെ ഭാര്യ സൗമ്യയാണ് ബൈബിൾ പകർത്തിയെഴുതി ശ്രദ്ധേയയായത്.വടക്കഞ്ചേരിയിലുള്ള പാലന ആശുപത്രിയിലെ സിസ്റ്റം അഡ്‌മിനായ സൗമ്യ ജോലിസമ യത്തും വീട്ടുജോലികളും കഴി ഞ്ഞു കിട്ടുന്ന സമയം കൊണ്ടാ ണ് ഒറിജിനൽ ബൈബിളിനെ പോലെ ബൈബിൾ പകർ ത്തിഎഴുതിയത്. ബൈബിളിലേതു പോലെ കുത്തും കോമയും വ്യഞ്ജനാക്ഷരങ്ങളും ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും സ്വരാക്ഷരങ്ങളുമെല്ലാം അതേപടി പകർത്തി. എ ഫോർ സൈസ് വലുപ്പമുള്ള 800 ഷീറ്റുകളി ലാണ് ബൈബിൾ പകർത്തിയത് രണ്ടുവർഷം കൊണ്ടാണ് പകർത്തിയെഴുത്ത് പൂർത്തിയാ യതെന്ന് സൗമ്യ പറഞ്ഞു. വീട്ടുജോലികളും യുകെജിയിൽ പഠിക്കുന്ന മകൻ്റെ പഠിപ്പും കഴിഞ്ഞ് രാത്രിയാണ് കൂടുതൽ സമയവും എഴുതാൻ ഇരിക്കുക അവധി ദിവസങ്ങളിലും കൂടുതൽ പേജുകൾ എഴുതും. ഓരോ പേജ് എഴുതി കഴിയുമ്പോഴും അത് പല ആവർത്തി ബൈബിൾ പേജുകളുമായി ഒത്തുനോക്കി ഓരോ വാക്കും വായിച്ച് തിരുത്തലുകൾ നടത്തും
ഭർത്താവ് ജോജിയും വീട്ടുകാരുമുണ്ടാകും തിരുത്തലുകൾക്ക് സഹായിക്കാൻ. ഫൈനൽ കോപ്പിയാക്കി പാലക്കാട് ജിം ഓഫ്സെറ്റ് പ്രസിൽ ബൈ ൻഡ് ചെയ്തു. ഇടവക വികാരി ഫാ. ഡേവിസ് ചക്കുംപീടിക ബൈബിൾ വെഞ്ചരിച്ചു.
ഫാ. ബിനോയ് പുന്നോലി ൽ, ദേവാലയ ശുശ്രൂഷി പൗ ലോസ്, ജോജി, സൗമ്യയുടെ വീട്ടുകാരും ചടങ്ങിൽ പങ്കെടു ത്തു. കേരള സോഷ്യൽ സർവീ സ് ഫോറം ഡയറക്ടറും പാല ക്കാട് രൂപതാംഗവുമായ ഫാ. ജേക്കബ് മാവുങ്കലിന്റെ സഹോദരിയുടെ മകളാണ്