കേന്ദ്ര ആഭ്യന്തര വകുപ്പ് നൽകുന്ന ദക്ഷതാ പഥക് പുരസ്‌കാരം കണ്ണമ്പ്ര സ്വദേശിയും മലപ്പുറം മുൻ എസ്.പി.യും നിലവിൽ എറണാകുളം വിജിലൻസ് എസ്.പി യുമായ എസ്.ശശിധരൻ ഐ.പി.എസ് ന്.
ഇലന്തൂർ നരബലി കേസ്,പെരുമ്പാവൂർ ജിഷ വധകേസ് ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ സമാനതകളില്ലാത്ത വൈഭവത്തോടെ കണ്ടെത്തി പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങി നൽകിയ കേരള പൊലീസിന്റെ മാസ്റ്റർ മൈൻഡ് എന്ന് വിശേഷണമുള്ള എസ് ശശിധരൻ IPS നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ദക്ഷത പദക് പുരസ്‌കാരം ലഭിച്ചിരിക്കുന്നു.അടുത്ത മാസം ഡൽഹിയിൽ വച്ചു നടക്കുന്ന ചടങ്ങിൽ പുരസ്‌കാര വിതരണം ഉണ്ടാവും എന്നറിയുന്നു…കേരളത്തിൽ നിന്നും മൂന്നു പേരാണ് ഈ പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്..കുറച്ചു കാലം മലപ്പുറം എസ്.പി ആയിരുന്നു..അതിന് മുമ്പ് കൊച്ചി സിറ്റി പൊലീസ് ൽ
ACP ആയിരുന്നു..നിലവിൽ എറണാകുളം തൃശൂർ പാലക്കാട് ജില്ലകളുടെ വിജിലൻസ് ചുമതല ശശിധരൻ IPS നാണ്.
കണ്ണമ്പ്ര കാരപൊറ്റ സ്വദേശിയാണ് ശശിധരൻ. അദ്ദേഹത്തിന്റെ ഈ പുരസ്‌കാര ലബ്ധിയിൽ അദ്ദേഹത്തിനൊരു ആദരം കൊടുക്കുവാനുള്ള തയ്യറെടുപ്പിലാണ് നാടും നാട്ടുകാരും