തേനിടുക്ക് മാർ ഗ്രീഗോറിയോസ്  ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

Share this News

വടക്കഞ്ചേരി തേനിടുക്ക് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി. നവംബർ 09 ശനിയാഴ്ച്ച വൈകീട്ട് 06.30 മണിക്ക് സന്ധ്യനമസ്കാരം, തുടർന്ന് അനുസ്മരണ പ്രസംഗം, പ്രദക്ഷിണം, ആശിർവാദം അത്താഴ ഭക്ഷണം എന്നിവ നടത്തപെടും. നവംബർ 10 ഞായർ രാവിലെ 08.30 ന് വി:മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് പ്രസംഗം, പ്രദക്ഷിണം, ലേലം, ആശിർവാദം,, നേർച്ച സദ്യ എന്നിവ നടത്തപെടും. പെരുനാൾ ശുശ്രുഷകൾക്ക് കോതമംഗലം മാർത്തോമാ ചെറിയപള്ളി വികാരി തോമസ്‌പോൾ റമ്പാച്ചൻ മുഖ്യ കാർമികത്വം വഹിക്കും.

തേനിടുക്ക് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ:സഞ്ജയ് ഏലിയാസ് ജോയി കൊടിയേറ്റുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News
error: Content is protected !!