

വടക്കഞ്ചേരി ;നെല്ലുസംഭരണം വൈകുന്നതിനാൽ കൊയ്ത ഒന്നാംവിള നെല്ല് കർഷകരുടെ സ്‌ഥലങ്ങളിൽ കെട്ടിക്കിടക്കുകയാണെങ്കിലും ഞാറു പാകൽ ഉൾപ്പെടെയുള്ള പണികളുമായി നെൽപാടങ്ങൾ സജീവമായി.
കൊയ്ത്തുകഴിഞ്ഞ നെൽപാടങ്ങളിൽ പ്രതിസ ന്ധികൾക്കിടയിലും ആശങ്കയോടെ രണ്ടാംവിള നടീൽ തുടങ്ങി നെൽക്കർഷകർ. കൊയ്തെടുത്ത ഒന്നാംവിള നെല്ല് സപ്ലൈകോ സംഭരിക്കാതെ കെട്ടിക്കിടക്കുന്നതും കൊയ്‌ത്തുയന്ത്രത്തിന്റെ കുറവു കാരണം കൊയ്ത്ത് നടത്താൻ കഴിയാത്തതും കാർഷിക മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കെയാണു വീണ്ടും പ്രതീക്ഷയോടെ നെൽക്കർഷകർ രണ്ടാംവിളവിറ ക്കുന്നത്.
ഉമ മട്ടയാണു പ്രധാനമായും രണ്ടാം വിളയായി ഞാറ്റടി തയാ റാക്കിയിരിക്കുന്നത്.
ഇടവിട്ടു പെയ്യുന്ന മഴ കാരണം കുളത്തിലും കിണറുകളിലും നെൽപാടത്തും വെള്ളമുള്ളത് നടീലിനും, വിതയ്ക്കും
കർഷകനു സഹായകമാണ്.
നടീൽ അറിയുന്ന പ്രാദേശികതൊഴിലാളികളുടെ എണ്ണം കുറഞ്ഞതോടെ ഇതര സംസ്‌ഥാന തൊഴിലാളികളെ ആശ്രയിച്ചാണു പലയിടങ്ങളിലും നടീൽ നടത്തുന്നത്. നെല്ലുസംഭരണം വൈകുന്നതിനാൽ കൊയ്ത്‌ത ഒന്നാംവിള നെല്ല് കർഷകരുടെ സ്‌ഥലങ്ങളിൽ കെട്ടിക്കിടക്കുകയുമാണ്.

കിഴക്കഞ്ചേരി പഞ്ചായത്തിലെ വയലിൽ തയ്യാറാക്കിയ ഞാറ്റാടി .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FVTPfw1ymytDHezSaqnZYw
