തേങ്ങ കിട്ടാനില്ല, വിലയും കൂടുതല്‍; മലയോരത്ത് കേരവിപണി നിര്‍ജീവം.

Share this News



വടക്കഞ്ചേരി ; കറിക്കും ഉപ്പേരിക്കും പലഹാരങ്ങള്‍ക്കും തേങ്ങയില്ലാതെ മുന്നോട്ട് പോകാൻ പറ്റാത്ത ഒരു കാലം മലയാളിക്കുണ്ടായിരുന്നു.
പ്രത്യേകിച്ച്‌ തെങ്ങുകള്‍ സുലഭമായ മലയോര നാടിന് ഇന്നിത് സംസ്കൃതിയുടെയും പൈതൃകത്തിന്റെയും ഓർമപ്പെടുത്തലുകള്‍ മാത്രമായി മാറുന്നു. വ്യാഴവട്ടക്കാലത്തിനു മുമ്പ് വരെ നാളികേരം ആവശ്യം കഴിഞ്ഞ് കർണാടകയിലേക്ക് കയറ്റിയയക്കുക പതിവായിരുന്നു.

   എന്നാല്‍, ഇന്ന് മലയാളിക്ക് തേങ്ങാക്കറി കൂട്ടണമെങ്കില്‍ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. അടിയന്തര ആവശ്യങ്ങള്‍ക്കുപോലും തേങ്ങ ലഭിക്കാതെ ഹോട്ടല്‍ മേഖല നെട്ടോട്ടത്തിലാണ്.

ഗുണനിലവാരമുള്ള തേങ്ങ ലഭിക്കാതെ മലയോര മേഖലയിലെ പല വെളിച്ചെണ്ണ മില്ലുകളും മാസങ്ങളോളം പ്രവർത്തിക്കാതിരുന്ന സാഹചര്യവുമുണ്ടായി .  കേരകൃഷിയില്‍ സർക്കാർ അടിയന്തര ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ കേരളത്തില്‍നിന്ന് തെങ്ങ് അപ്രത്യക്ഷമാകുന്ന കാലം വിദൂരമല്ല.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/FVTPfw1ymytDHezSaqnZYw


Share this News
error: Content is protected !!