കർഷകർക്ക് ആശ്വാസം ; പള്ളിക്കാടിനു സമീപം ഇടിഞ്ഞുപോയ ഭാഗം പുനർനിർമിക്കുന്ന ജോലി അവസാന ഘട്ടത്തിൽ.

Share this News


വടക്കഞ്ചേരി ; ഒടുവിൽ അധികൃതർ കണ്ണു തുറന്നു.
    വടക്കഞ്ചേരി പള്ളിക്കാടിനു സമീപം ഇടിഞ്ഞുപോയ കനാൽ ഭാഗം പുനർനിർമിക്കുന്ന ജോലി അവസാന ഘട്ടത്തിൽ. കനാൽ തുറക്കാനുള്ള സമയമാകുമ്പോൾ ജോലി പൂർത്തിയാക്കുമെന്ന് ജലസേചനവകുപ്പധികൃതർ അറിയിച്ചു.

    12 ന് നടക്കുന്ന പി എ സി യോഗത്തിലാണ് നെൽകൃഷിക്കുവേണ്ടി കനാൽ തുറക്കുന്ന തിയതി തീരുമാനി ക്കുക. ഇടതുകരകനാൽ കടന്നുപോകുന്ന വടക്കഞ്ചേരി,കിഴക്കഞ്ചേരി, പുതുക്കോട്, കണ്ണമ്പ്ര ഗ്രാമപ്പഞ്ചായത്തുകളി ലെ കർഷകർക്ക് വെള്ളം ലഭിക്കും.

     ഏഴര ലക്ഷം രൂപ ചിലവിൽ മണൽച്ചാക്കുകൾ അടുക്കി  താത്കാലികമായാണ് കനാൽ നന്നാക്കുന്നത്. ജൂലായ് 30 നുണ്ടായ ശക്തമായ മഴയിലാണ് കനാൽ തകർന്നത്.നന്നാക്കൽ നടപടി നീണ്ടുപോയതോടെ കനാൽവെള്ളം ലഭിക്കാതെ കൃഷ് ഉപേക്ഷിക്കേണ്ടിവരുമോ ആശങ്കയിലായിരുന്നു കർഷകർ.ഈ പ്രശ്നത്തിൽ ‘ സുപ്രഭാതം’ നിരന്തരം വാർത്ത നൽകിയിരുന്നു.



പള്ളിക്കാട് ഇടിഞ്ഞ കനാൽ പുനനിർമ്മാണം അവസാന ഘട്ടത്തിൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News
error: Content is protected !!