ഓൾ കേരള അക്വാകൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ അനിശ്ചിതകാല സമരത്തിൽ
തുടർച്ചയായി നടത്തിവരുന്ന ജനകീയമത്സ്യകൃഷി പദ്ധതി ഭക്ഷ്യസുരക്ഷ പദ്ധതിയും ഉൾനാടൻ മത്സ്യകൃഷി മേഖലയിലെ കർഷകർക്ക് പ്രോത്സാഹനം നൽകുന്നതും -600 പേർക്ക് നേരിട്ട് താല്കാലിക ജോലിയും നൽകിവരുന്നപദ്ധതിയാണ് എന്നാൽ
ഈ സാമ്പത്തിക വർഷം ധനകാര്യ വകുപ്പും പ്ലാനിംഗ് ബോർഡും അംഗീകാരം നൽകാത്ത സാഹചര്യത്തിൽ ഉൾനാടൻ മത്സ്യകൃഷി മേഖലയിലെ കർഷകർ നിരാശയിലും കൃഷി തന്നെ ഭാഗികമായി നിശ്ചലാവസ്ഥയിലുമാണ്. പദ്ധതിയുടെ ഭാഗമായും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായും 100 കണക്കിന് പടുതാകുളങ്ങളിലും ബയോ ടാങ്കുകളിലും മത്സ്യകൃഷി ആരംഭിച്ചവരും പദ്ധതി സഹായമില്ലാത്തതിനാൽ പ്രയാസം നേരിടുന്നു കൂടാതെ പ്രമോട്ടർമാരുടെ ഇടപെടലിൽ – വിവിധ പഞ്ചായത്തുകളിൽ മുറ്റത്തെ മീൻ തോട്ടം പോലുള്ള പ്ലാൻ ഫണ്ട് പദ്ധതികളും വെച്ചിട്ടുണ്ട് – ഇതു പ്രമോട്ടർമാരില്ലാതെ നിശ്ചലാവസ്ഥയിലാണ്
ഇത് മത്സ്യ ഉദ്പാദന രംഗത്തെ സാരമായി ബാധിക്കും കർഷകർ നിരാശയിലും അസംതൃപ്തരും ആയതിൻ്റെ അടിസ്ഥാനത്തിൽ – ജനകീയ മത്സ്യകൃഷിക്ക് അംഗീകാരം നൽകുക പദ്ധതിക്കും കർഷകർക്കും വേണ്ടി പ്രവർത്തിക്കുന്നപ്രമോട്ടർമാരുടെ വേതന കുടിശ്ശിക അനുവദിക്കുക എന്നീ മുദ്രവാക്യമുയർത്തി
ഓൾ കേരള അക്വകൾച്ചർ പ്രമോട്ടോഴ്സ് യുണിയൻ CITU അനിശ്ചിതകാല സെക്രട്ടറിയേറ്റ് ധർണ്ണസമരം നവംബർ 8 മുതൽ ആരംഭിച്ചിരിക്കുകയാണ്.
കർഷകരും കർഷകസംഘടനകളും പങ്കുചേരുന്നു മുഖ്യമന്ത്രി ഈ വിഷയത്തിൽ അടിയന്തരമായി ഇടപ്പെട്ട് പദ്ധതിക്ക് അംഗീകാരവും തൊഴിലാളികൾക്കുള്ളവേതന കുടിശ്ശികയും ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള അനിശ്ചിതകാല ധർണ്ണ സമരത്തിൻ്റെ നാലാം ദിവസം – CITU സംസ്ഥാന സെക്രട്ടറി നടുവത്തൂർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു യൂണിയൻ ജനറൽ സെക്രട്ടറി എം ഹരിദാസ്, CITU സംസ്ഥാന കമ്മിറ്റിയംഗം കണ്ണമംഗലം വിജയകുമാർ ‘വിദ്യാഷാജി,കെ മുരളി, രജിത ഉല്ലാസ് , കെ കൃഷ്ണാനന്ദ് KAFF സംസ്ഥാന വൈസ് പ്രസിഡന്റ് ,ജോസ് അലക്സാണ്ടർ – CH അജി , വിജയകുമാർ , അനിൽ കുമാർ – വസന്തകുമാരി എന്നിവർ സംസാരിച്ചു.