കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. പാലക്കാട് വടക്കഞ്ചേരി നീലിപാറയിലാണ് സംഭവം. കാറുകൾ തമ്മിൽ ഇടിച്ച ശേഷം മറ്റൊരു കാറിലുണ്ടായിരുന്നയാളെ തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. കുഴൽപണ സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് സംശയം ഉയർന്നിട്ടുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായിട്ടില്ല.
പാലക്കാട് – തൃശ്ശൂർ ദേശീയപാതയിലാണ് നീലിപ്പാറ എന്ന സ്ഥലം. ചുവപ്പ് കിയ കാർ പിന്തുടർന്നെത്തിയ ഇന്നോവ കാർ പുറകിൽ നിന്ന് കിയ കാറിൽ ഇടിക്കുകയായിരുന്നു. പിന്നീട് കിയ കാറിലെ യാത്രക്കാരനെ ബലമായി വലിച്ച് പുറത്തിറക്കി ഇന്നോവ കാറിലേക്ക് കയറ്റി. ആദ്യം തൃശ്ശൂർ ഭാഗത്തേക്ക് പോയ കാർ പിന്നീട് തിരിച്ച് പാലക്കാട് ഭാഗത്തേക്കും പോയി. മൂന്ന് ഇന്നോവ കാറുകൾ സംഘത്തിലുണ്ടായിരുന്നു. ഇതിൽ രണ്ട് ഇന്നോവ കാറുകൾ ഗ്രേ നിറത്തിലും ഒരെണ്ണം വെള്ള നിറത്തിലുമുള്ളതാണെന്നാണ് വിവരം.നാട്ടുകാരിലൊരാൾ പകർത്തിയ സംഭവത്തിൻ്റെ ദൃശ്യം പോലീസിന് കൈമാറി. തുടരന്വേഷണത്തിനിടെ തട്ടിയെടുത്ത കാർ കൊന്നഞ്ചേരിക്കു സമീപം റോഡിനരികിൽ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി. വടക്കഞ്ചേരി പോലീസ് അന്വേഷണം തുടരുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq